Month: September 2020

  • News
    Photo of ഇടുക്കിയിൽ മദ്യം കഴിച്ച മൂന്നുപേര്‍ ഗുരുതരാവസ്ഥയില്‍

    ഇടുക്കിയിൽ മദ്യം കഴിച്ച മൂന്നുപേര്‍ ഗുരുതരാവസ്ഥയില്‍

    ഇടുക്കി : മൂന്നാര്‍ ചിത്തിരപുരത്ത് മദ്യം കഴിച്ച മൂന്നുപേര്‍ ഗുരുതരാവസ്ഥയില്‍. ഒരാളുടെ കാഴ്ച നഷ്ടപ്പെട്ടു. ഹോം സ്‌റ്റേ ഉടമ, സഹായി, സുഹൃത്ത് എന്നിവരാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുളളത്. വാറ്റുചാരായമാണ് ഇവര്‍ കഴിച്ചതെന്നാണ് സൂചന. മദ്യത്തിൽ നിന്നാണോ കഴിച്ച ഭക്ഷണത്തിൽ നിന്നാണോ വിഷമേറ്റതെന്ന് പോലീസ് പരിശോധിയ്ക്കുകയാണ്. ഞായറാഴ്ചയാണ് ഇവര്‍ ഒരുമിച്ചിരുന്ന് മദ്യം കഴിച്ചത്. പിന്നീട് ഇവര്‍ക്ക് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. രണ്ടുപേര്‍ കോലഞ്ചേരി ആശുപത്രിയിലും ഒരാള്‍ അങ്കമാലി ആശുപത്രിയിലുമാണുള്ളത്. ഇവര്‍ ഇപ്പോള്‍ അബോധാവസ്ഥയിലാണ്. സംഭവത്തില്‍ വെളളത്തൂവല്‍ പൊലീസാണ് അന്വേഷണം നടത്തുന്നത്.

    Read More »
  • Top Stories
    Photo of കേരളത്തില്‍ ഇന്ന് 4538 പേര്‍ക്ക് കോവിഡ്

    കേരളത്തില്‍ ഇന്ന് 4538 പേര്‍ക്ക് കോവിഡ്

    തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 4538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 918, എറണാകുളം 537, തിരുവനന്തപുരം 486, മലപ്പുറം 405, തൃശൂര്‍ 383, പാലക്കാട് 378, കൊല്ലം 341, കണ്ണൂര്‍ 310, ആലപ്പുഴ 249, കോട്ടയം 213, കാസര്‍ഗോഡ് 122, ഇടുക്കി 114, വയനാട് 44, പത്തനംതിട്ട 38 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 20 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി കരുണാകരന്‍ നായര്‍ (79), നരുവാമൂട് സ്വദേശി ബാലകൃഷ്ണന്‍ (85), വെഞ്ഞാറമൂട് സ്വദേശിനി വിജയമ്മ (68), ആലപ്പുഴ ചേര്‍ത്തല സ്വദേശി വേണു (40), ആലപ്പുഴ സ്വദേശി രാധാകൃഷ്ണന്‍ (69), കോട്ടയം ചങ്ങനാശേരി സ്വദേശിനി ഹസീന (48), നീലംപേരൂര്‍ സ്വദേശി ഷൈന്‍ സുരഭി (44), ചങ്ങനാശേരി സ്വദേശി മണിയപ്പന്‍ (63), മലപ്പുറം വേങ്ങര സ്വദേശി ഐഷ (77), കവനൂര്‍ സ്വദേശി മമ്മദ് (74), തിരൂരങ്ങാടി സ്വദേശി ലിരാര്‍ (68), കോഴിക്കോട് വടകര സ്വദേശി കെ.എന്‍. നസീര്‍ (42), വേളം സ്വദേശി മൊയ്ദു (66), പെരുവയല്‍ സ്വദേശി അബൂബക്കര്‍ (66), തൂണേരി സ്വദേശി കുഞ്ഞബ്ദുള്ള (70), തേക്കിന്‍തോട്ടം മുഹമ്മദ് ഷാജി (53), കാസര്‍ഗോഡ് കൂതാളി സ്വദേശിനി ഫാത്തിമ (80), പുത്തൂര്‍ സ്വദേശിനി ഐസാമ്മ (58), കാസര്‍ഗോഡ് സ്വദേശിനി കമല (60), പീലിക്കോട് സ്വദേശി സുന്ദരന്‍ (61), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 697 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 166 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 3997 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 249 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടുംകൂടെ ആകെ 4246 സമ്പര്‍ക്ക രോഗികളാണുള്ളത്. കോഴിക്കോട് 908, എറണാകുളം 504, തിരുവനന്തപുരം 463, മലപ്പുറം 389, തൃശൂര്‍ 372, പാലക്കാട് 307, കൊല്ലം 340, കണ്ണൂര്‍ 256, ആലപ്പുഴ 239,…

    Read More »
  • Top Stories
    Photo of അഴിമതി പാലം പൊളിച്ചു തുടങ്ങി

    അഴിമതി പാലം പൊളിച്ചു തുടങ്ങി

    കൊച്ചി : പാലാരിവട്ടം പാലം പൊളിച്ചു തുടങ്ങി. എട്ടുമാസത്തിനുള്ളിൽ പാലം പൊളിച്ചു  പണിയുകയാണ് ലക്ഷ്യം. പാലം പൊളിക്കുന്നതിന് മുന്നോടിയായി രാവിലെ എട്ടരയോടെ പൂജാ കര്‍മ്മങ്ങള്‍ നടന്നു. രാവിലെ ഒമ്പതു മണിയോടെ പാലം പൊളിക്കുന്നതിനുള്ള പ്രാഥമിക നടപടി ക്രമങ്ങൾ ആരംഭിച്ചു. ഡി.എം.ആർ.സി. ചീഫ് എൻജിനീയർ ജി. കേശവ ചന്ദ്രനാണ് പാലാരിവട്ടം മേൽപ്പാലം പൊളിച്ചു പണിയാനുള്ള ചുമതല. 661 മീറ്റര്‍ ദൂരം വരുന്ന പാലത്തിന്റെ ടാര്‍ ഇളക്കിമാറ്റുന്നതാണ് ആദ്യ ഘട്ടത്തില്‍ ചെയ്യുക.  ഡി.എം.ആർ.സിയുടെയും ഊരാളുങ്കൽ സൊസൈറ്റിയുടെയും ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. രാത്രിയും പകലും പാലം നിര്‍മ്മാണ ജോലികള്‍ നടക്കും. പ്രധാന ജോലികള്‍ രാത്രിയില്‍ നടത്താനാണ് ആലോചന. അടുത്തയാഴ്ച തന്നെ ഗര്‍ഡറുകള്‍ നീക്കുന്ന ജോലിയും തുടങ്ങും. യാത്രക്കാരെ വലിയ തോതില്‍ ബുദ്ധിമുട്ടിക്കുന്ന നിയന്ത്രണങ്ങള്‍ ഉണ്ടാവില്ല. പാലം പൊളിക്കുമ്പോഴുള്ള പൊടിശല്യം കുറയ്ക്കാനായി നെറ്റ് കർട്ടൻ വിരിക്കും. ഒപ്പം വെള്ളവും നനച്ചു കൊടുക്കും. ആകെയുള്ള 17 സ്പാനിൽ 15 എണ്ണം കട്ടുചെയ്ത് നീക്കി പ്രീ സ്ട്രെസ്ഡ് ഗർഡറുകൾ സ്ഥാപിക്കാനാണ് നിലവിലെ തീരുമാനം. പാലത്തിന്റെ മധ്യഭാഗത്തേയും ഇടപ്പള്ളി ഭാഗത്തെ ഒരു സ്പാനും പ്രീ സ്ട്രെസ്ഡ് ഗർഡർ ആയതിനാലാണ് മാറ്റേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ പാലം പൊളിച്ചു തുടങ്ങുമ്പോൾ തകരാർ ശ്രദ്ധയിൽപ്പെട്ടാൽ ഇതും നീക്കും. പാലത്തിലെ ടാറിങ് പൂർണമായും നീക്കിയ ശേഷമായിരിക്കും സ്പാനുകൾ കഷ്ണങ്ങളായി മുറിക്കുന്നത്.

    Read More »
  • Top Stories
    Photo of ലോകത്ത് മൂന്ന് കോടി മുപ്പത്തിരണ്ട് ലക്ഷം കൊവിഡ് ബാധിതർ

    ലോകത്ത് മൂന്ന് കോടി മുപ്പത്തിരണ്ട് ലക്ഷം കൊവിഡ് ബാധിതർ

    ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി മുപ്പത്തിരണ്ട് ലക്ഷം പിന്നിട്ടു. ഇതുവരെ 33,298,939 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ പത്ത് ലക്ഷം കടന്നു. 24,630,967 പേര്‍ ലോകത്ത് കോവിഡ് രോഗമുക്തി നേടി. ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളും  മരണങ്ങളും യു.എസ്, ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലാണ്. അമേരിക്കയില്‍ 7,321,343 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 209,453 പേര്‍ മരിച്ചു. സുഖം പ്രാപിച്ചവരുടെ എണ്ണം 4,560,456 ആയി ഉയര്‍ന്നു. ബ്രസീലിലും രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ഇതുവരെ രാജ്യത്ത് 4,732,309 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 141,776 പേര്‍ മരണമടഞ്ഞു. സുഖം പ്രാപിച്ചവരുടെ എണ്ണം 4,060,088 ആയി. ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷം പിന്നിട്ടു.മരണസംഖ്യ 95,000 കടന്നു. ആകെ രോഗികളില്‍ 15.96 ശതമാനം പേര്‍ മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസം 92,043 പേര്‍ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 49,41,627 ആയി ഉയര്‍ന്നു. രോഗമുക്തി നിരക്ക് 82.46 ശതമാനമാണ്.

    Read More »
  • Top Stories
    Photo of മുൻമന്ത്രി സി.എഫ്. തോമസ് അന്തരിച്ചു

    മുൻമന്ത്രി സി.എഫ്. തോമസ് അന്തരിച്ചു

    കോട്ടയം : മുൻമന്ത്രിയും ചങ്ങനാശ്ശേരി എം.എൽ.എയുമായ സി.എഫ്. തോമസ് (81) അന്തരിച്ചു.  തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കവേയായിരുന്നു മരണം. കേരള കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളും നിലവിലെ ഡെപ്യൂട്ടി ചെയർമാനുമാണ്  സി.എഫ്. തോമസ്. 1980 മുതൽ തുടർച്ചയായി ഒമ്പതുവട്ടം ചങ്ങാനാശ്ശേരി മണ്ഡലത്തെ പ്രതിനിധീകരിച്ച്‌ നിയമസഭയിലെത്തിയിട്ടുണ്ട്. 2001-06 യു.ഡി.എഫ്. മന്ത്രിസഭയിൽ ഗ്രാമവികസന വകുപ്പ് മന്ത്രിയായിരുന്നു.  2010ൽ മാണി ഗ്രൂപ്പും ജോസഫ് ഗ്രൂപ്പും ലയിച്ചതിന് പിന്നാലെ സി.എഫ്. തോമസ് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാനായി. കേരള കോൺസിലെ പിളർപ്പിനു പിന്നാലെ സി എഫ് , ജോസഫ് പക്ഷത്തേക്ക് മാറി.

    Read More »
  • Top Stories
    Photo of മുൻ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് അന്തരിച്ചു

    മുൻ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് അന്തരിച്ചു

    ന്യൂഡൽഹി : മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായിരുന്ന ജസ്വന്ത് സിങ് അന്തരിച്ചു. 82 വയസ്സായിരുന്നു. പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ട്വിറ്ററിലൂടെയാണ് മരണ വാർത്ത അറിയിച്ചത്. 1980 മുതൽ 2014 വരെ 34 വർഷത്തോളം പാർളമെന്റ് അംഗമായിരുന്ന ജസ്വന്ത് സിങ് വാ​ജ്‌​പേ​യി മ​ന്ത്രി സ​ഭ​ക​ളി​ല്‍ വി​ദേ​ശ​കാ​ര്യ, പ്ര​തി​രോ​ധ, ധ​ന​കാ​ര്യ മ​ന്ത്രി​പ​ദം അ​ല​ങ്ക​രി​ച്ചി​ട്ടു​ണ്ട്. നാല് തവണ ലോക്സഭാംഗവും അഞ്ച് തവണ രാജ്യസഭാംഗവുമായിട്ടുണ്ട്. വീ​ണ് പ​രി​ക്കേ​റ്റ​തി​നെ തു​ട​ര്‍​ന്ന് അ​ദ്ദേ​ഹം വര്‍​ഷ​ങ്ങ​ളാ​യി കോ​മ​യി​ലാ​യി​രു​ന്നു. ഡ​ല്‍​ഹി​യി​ലെ സൈ​നി​ക ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു ചി​കി​ത്സ.

    Read More »
  • News
    Photo of യുട്യൂബറെ മർദ്ദിച്ച സംഭവം: ​ഭാ​ഗ്യ​ല​ക്ഷ്മി ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്

    യുട്യൂബറെ മർദ്ദിച്ച സംഭവം: ​ഭാ​ഗ്യ​ല​ക്ഷ്മി ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്

    തി​രു​വ​ന​ന്ത​പു​രം​ ​:​ സോഷ്യൽ മീഡിയയിൽ​ ​സ്ത്രീ​ക​ള്‍​ക്കെ​തി​രെ​ ​അ​ശ്ലീ​ല​ ​പ​രാ​മ​ര്‍​ശ​ങ്ങ​ളു​ള്ള ​വീ​ഡി​യോ​ ​പോ​സ്റ്റ് ​ചെ​യ്‌​ത​​ വെ​ള്ളാ​യ​ണി​ ​സ്വ​ദേ​ശി​ ​വി​ജ​യ് ​പി.നായരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഡ​ബിം​ഗ് ​ആ​ര്‍​ട്ടി​സ്റ്റ് ​ഭാ​ഗ്യ​ല​ക്ഷ്മി,​ ​ദി​യ​ ​സ​ന,​ ​​ശ്രീല​ക്ഷ​മി​ ​അ​റ​യ്ക്ക​ല്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വിജയ് പി നായരുടെ പരാതിയിലാണ് ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ള മൂന്ന് പേര്‍ക്കെതിരെ തമ്പാനൂര്‍ പൊലീസ് കേസെടുത്തത്. അസഭ്യം പറഞ്ഞതിനും, ഭീഷണിപ്പെടുത്തിയതിനും  മോഷണക്കുറ്റത്തിനുമാണ്  ഇവർക്കെതിരെ കേസ്. ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​ആ​റോ​ടെ​യാ​യി​രു​ന്നു​ സംഭവം.​ ​തമ്പാ​നൂ​ര്‍​ ​ഗാ​ന്ധാ​രി​യ​മ്മ​ന്‍​ ​കോ​വി​ല്‍​ ​റോ​ഡി​ല്‍​ ​ഇ​യാ​ള്‍​ ​താ​മ​സി​ച്ചി​രു​ന്ന​ ​ലോ​ഡ്ജി​ലെ​ത്തി​ ​ക​രി​ ​ഓ​യി​ല്‍​ ​ഒ​ഴി​ച്ച​ശേ​ഷം​ ​മ​ര്‍​ദ്ദി​ച്ച്‌ ​മാ​പ്പ്​ ​പ​റ​യി​ച്ചു. മ​ര്‍​ദ്ദ​ന​ ​ദൃ​ശ്യ​ങ്ങ​ള്‍​ ​സോ​ഷ്യ​ല്‍​ ​മീ​ഡി​യ​യി​ല്‍​ ​ദി​യ​ ​ലൈ​വാ​യി​ ​പ​ങ്കു​വ​ച്ചി​രു​ന്നു.​​ ​അ​ശ്ളീ​ല​ ​പ​രാ​മ​ര്‍​ശ​ങ്ങ​ള്‍​ ​ന​ട​ത്തി​യ​ ​വീ​ഡി​യോ​ക​ള്‍​​ ​സം​ഘം​ ​സം​ഭ​വ​സ്ഥ​ല​ത്തു​ ​വ​ച്ച്‌ ​യൂ​ട്യൂ​ബി​ല്‍​ ​നി​ന്ന് ​നീ​ക്കം​ ​ചെ​യ്യി​ച്ചു.​ ​കൂടാതെ ലാപ്‌ടോപും മൊബൈല്‍ ഫോണും പിടിച്ചെടുത്ത് തമ്പാനൂര്‍ പൊലീസ് സ്‌റ്റേഷനിലെത്തി ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു.

    Read More »
  • Top Stories
    Photo of കേരളത്തിൽ ഇന്ന് 21 കോവിഡ് മരണങ്ങൾ

    കേരളത്തിൽ ഇന്ന് 21 കോവിഡ് മരണങ്ങൾ

    തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 21 മരണങ്ങൾ കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു.  ഇതോടെ സംസ്ഥാനത്തെ ആകെ മരണം 656 ആയി. തിരുവനന്തപുരം അരുവിക്കര സ്വദേശി കെ. മോഹനന്‍ (60), ഒറ്റശേഖരമംഗലം സ്വദേശി അനീന്ദ്രന്‍ (45), പത്തനംതിട്ട തിരുവല്ല സ്വദേശി വി. ജോര്‍ജ് (73), ആലപ്പുഴ അമ്പലപ്പുഴ സ്വദേശിനി സരസ്വതി (83), കായംകുളം സ്വദേശിനി റെജിയ ബീവി (54), ആലപ്പുഴ സ്വദേശി കെ.ജി. രവീന്ദ്രനാഥ് (42), ആലപ്പുഴ സ്വദേശി കെ. ഗിരീരാജ് (54), എറണാകുളം വെസ്റ്റ് കടുങ്ങല്ലൂര്‍ സ്വദേശി അഭിലാഷ് (43), പനയിക്കുളം സ്വദേശി പാപ്പച്ചന്‍ (71), വൈപ്പിന്‍ സ്വദേശി ഡെന്നീസ് (52), തൃശൂര്‍ കൊറട്ടി സ്വദേശി മനോജ് (45), മടത്തുങ്ങോട് സ്വദേശിനി റിജി (35), മലപ്പുറം അതവനാട് സ്വദേശി മുഹമ്മദ്കുട്ടി (64), കണ്ണമംഗലം സ്വദേശി പാത്തുമുത്തു (75), വെളിമുക്ക് സ്വദേശി അബ്ദു റഹ്മാന്‍ (51), കാസര്‍ഗോഡ് മാഥൂര്‍ സ്വദേശി മുസ്തഫ (55), അടുകാര്‍ഹാപി സ്വദേശിനി ലീല (71), കാസര്‍ഗോഡ് സ്വദേശി ഭരതന്‍ (57), മഞ്ചേശ്വരം സ്വദേശി അഹമ്മദ് കുഞ്ഞി (69), പീലിക്കോട് സ്വദേശി രാജു (65), മീഞ്ച സ്വദേശി ഉമ്മര്‍ (70) എന്നിവരാണ് മരണമടഞ്ഞത്.  സംസ്ഥാനത്ത് ഇന്ന് 7006 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 6668 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 664 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3199 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

    Read More »
  • Top Stories
    Photo of കേരളത്തിൽ ഇന്ന് 6668 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ്

    കേരളത്തിൽ ഇന്ന് 6668 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ്

    തിരുവനന്തപുരം : കേരളത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 6668 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 664 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 93 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. തിരുവനന്തപുരം 1024, മലപ്പുറം 797, എറണാകുളം 702, കോഴിക്കോട് 669, തൃശൂര്‍ 587, കൊല്ലം 571, പാലക്കാട് 531, കണ്ണൂര്‍ 381, ആലപ്പുഴ 404, കോട്ടയം 382, പത്തനംതിട്ട 258, കാസര്‍ഗോഡ് 196, ഇടുക്കി 81, വയനാട് 85 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. സംസ്ഥാനത്ത് ഇന്ന് 7006 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 21 മരണങ്ങൾ ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3199 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് ഇന്ന്19 പുതിയ ഹോട്ട് സ്‌പോട്ടുകൾ

    സംസ്ഥാനത്ത് ഇന്ന്19 പുതിയ ഹോട്ട് സ്‌പോട്ടുകൾ

    തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന്19 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ തോളൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 1, 8), മാള (സബ് വാര്‍ഡ് 17), ചൂണ്ടല്‍ (സബ് വാര്‍ഡ് 2), ഒരുമനയൂര്‍ (2, 9), ആലപ്പുഴ ജില്ലയിലെ ചെന്നിത്തല (സബ് വാര്‍ഡ് 5), നീലംപേരൂര്‍ (സബ് വാര്‍ഡ് 2, 3, 12), കുത്തിയതോട് (സബ് വാര്‍ഡ് 12), മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് (8, 12, 16), മൂന്നിയാര്‍ (സബ് വാര്‍ഡ് 3), വയനാട് ജില്ലയിലെ തിരുനെല്ലി (9, 13, 55 (സബ് വാര്‍ഡ് ), 8, 11, 12, 14), പനമരം (സബ് വാര്‍ഡ് 16), എറണാകുളം ജില്ലയിലെ കൂവപ്പടി (സബ് വാര്‍ഡ് 6), പിറവം മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 4, 14), കോട്ടയം ജില്ലയിലെ കറുകച്ചാല്‍ (16), കടപ്ലാമറ്റം (3), പാലക്കാട് ജില്ലയിലെ ചെറുപ്പുളശേരി (3), പെരുമാട്ടി (14), ഇടുക്കി ജില്ലയിലെ കട്ടപ്പന മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 2), പത്തനംതിട്ട ജില്ലയിലെ താന്നിത്തോട് (10) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 19 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 652 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

    Read More »
Back to top button