Month: September 2020

  • Top Stories
    Photo of കേരളത്തിൽ ഇന്ന് 7006 പേര്‍ക്ക് കോവിഡ്

    കേരളത്തിൽ ഇന്ന് 7006 പേര്‍ക്ക് കോവിഡ്

    തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 7006 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1050, മലപ്പുറം 826, എറണാകുളം 729, കോഴിക്കോട് 684, തൃശൂര്‍ 594, കൊല്ലം 589, പാലക്കാട് 547, കണ്ണൂര്‍ 435, ആലപ്പുഴ 414, കോട്ടയം 389, പത്തനംതിട്ട 329, കാസര്‍ഗോഡ് 224, ഇടുക്കി 107, വയനാട് 89 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്. 21 മരണങ്ങൾ ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു.  തിരുവനന്തപുരം അരുവിക്കര സ്വദേശി കെ. മോഹനന്‍ (60), ഒറ്റശേഖരമംഗലം സ്വദേശി അനീന്ദ്രന്‍ (45), പത്തനംതിട്ട തിരുവല്ല സ്വദേശി വി. ജോര്‍ജ് (73), ആലപ്പുഴ അമ്പലപ്പുഴ സ്വദേശിനി സരസ്വതി (83), കായംകുളം സ്വദേശിനി റെജിയ ബീവി (54), ആലപ്പുഴ സ്വദേശി കെ.ജി. രവീന്ദ്രനാഥ് (42), ആലപ്പുഴ സ്വദേശി കെ. ഗിരീരാജ് (54), എറണാകുളം വെസ്റ്റ് കടുങ്ങല്ലൂര്‍ സ്വദേശി അഭിലാഷ് (43), പനയിക്കുളം സ്വദേശി പാപ്പച്ചന്‍ (71), വൈപ്പിന്‍ സ്വദേശി ഡെന്നീസ് (52), തൃശൂര്‍ കൊറട്ടി സ്വദേശി മനോജ് (45), മടത്തുങ്ങോട് സ്വദേശിനി റിജി (35), മലപ്പുറം അതവനാട് സ്വദേശി മുഹമ്മദ്കുട്ടി (64), കണ്ണമംഗലം സ്വദേശി പാത്തുമുത്തു (75), വെളിമുക്ക് സ്വദേശി അബ്ദു റഹ്മാന്‍ (51), കാസര്‍ഗോഡ് മാഥൂര്‍ സ്വദേശി മുസ്തഫ (55), അടുകാര്‍ഹാപി സ്വദേശിനി ലീല (71), കാസര്‍ഗോഡ് സ്വദേശി ഭരതന്‍ (57), മഞ്ചേശ്വരം സ്വദേശി അഹമ്മദ് കുഞ്ഞി (69), പീലിക്കോട് സ്വദേശി രാജു (65), മീഞ്ച സ്വദേശി ഉമ്മര്‍ (70) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 656 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 177 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 6004 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 664 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടുംകൂടെ ആകെ 6668 സമ്പര്‍ക്ക രോഗികളാണുള്ളത്. തിരുവനന്തപുരം 1024, മലപ്പുറം 797, എറണാകുളം 702, കോഴിക്കോട് 669, തൃശൂര്‍ 587,…

    Read More »
  • Top Stories
    Photo of വിസ്മയ ഗായകന്‍ ഇനി ഓർമ്മ

    വിസ്മയ ഗായകന്‍ ഇനി ഓർമ്മ

    ചെന്നൈ : വിസ്മയ ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ നടന്നു. ചെന്നൈയ്ക്ക് സമീപം തമാരപ്പാക്കത്തുള്ള എസ്പിബിയുടെ  ഫാംഹൗസിലായിരുന്നു സംസ്‌ക്കാര ചടങ്ങുകള്‍. അദ്ദേഹത്തിന്റെ മകന്‍ എസ്.ബി ചരണാണ് അന്ത്യകര്‍മ്മങ്ങള്‍ നടത്തിയത്. പ്രിയ ഗായകനെ അവസാനമായി ഒരു നോക്കു കാണാന്‍ സിനിമാമേഖലയില്‍ നിന്നുള്ള സഹപ്രവര്‍ത്തകരും നൂറുകണക്കിന് ആരാധകരുമാണ് റെഡ് ഹില്‍സില്‍ എത്തിയത്. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് കോടമ്പാക്കത്തെ വീട്ടിൽനിന്നു എസ്പിബിയുടെ ഭൗതികദേഹം താമരപ്പാക്കത്ത് എത്തിച്ചത്. കോടമ്പാക്കത്തുനിന്ന് താമരപ്പാക്കത്തേക്കുള്ള അവസാന യാത്രയിൽ ഉടനീളം വഴിയരികിൽ കാത്തുനിന്ന് ആരാധകർ അദ്ദേഹത്തിന് ആദരാജ്ഞലി അർപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷമായിരുന്നു മഹാഗായകന്‍ വിട പറഞ്ഞത്. ഹൃദയാഘാതമായിരുന്നു അദ്ദേഹത്തിന്റെ മരണ കാരണം. കോവിഡ് ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച എസ്പിബി കോവിഡ് നെഗറ്റീവ് ആയതിന് ശേഷവും ചികിത്സയിൽ തുടരുകയായിരുന്നു.അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടന്ന ആശ്വാസവാർത്തകൾ പുറത്ത് വന്നിരുന്നു. പിന്നാലെയാണ് സ്ഥിതി വഷളായതും മരണം സംഭവിച്ചതും.

    Read More »
  • Top Stories
    Photo of എസ്.പി.ബിക്ക് ഇന്ന് കണ്ണീരോടെ വിട

    എസ്.പി.ബിക്ക് ഇന്ന് കണ്ണീരോടെ വിട

    ചെന്നൈ : ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന് ഇന്ന് കണ്ണീരോടെ വിട. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ചെന്നൈയ്‌ക്ക് സമീപം റെഡ് ഹില്‍സിലുള‌ള ഫാംഹൗസില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകള്‍ നടക്കും. തങ്ങളുടെ പ്രിയപ്പെട്ട എസ്.പി.ബിയെ അവസാനമായി ഒരുനോക്ക് കാണാന്‍ നിരവധി പേർ ഫാം ഹൗസിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ ആരാധകര്‍ കൂട്ടമായി എത്തിയതിനെ തുടര്‍ന്ന് ചെന്നൈ നുങ്കംപാക്കത്തെ വീട്ടിലെ പൊതുദര്‍ശനം ഇടയ്ക്കുവച്ച്‌ അവസാനിപ്പിച്ചിരുന്നു, ഇന്നലെ രാത്രി തന്നെ ഭൗതിക ശരീരം റെഡ് ഹില്‍സിലേക്കു മാറ്റി. ഓഗസ്‌റ്റ് അഞ്ചിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചെന്നൈ എം.ജി.എം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട എസ്.പി ബിയുടെ നില ഓഗസ്‌റ്റ് 14ഓടെ ഗുരുതരമായി. തുടര്‍ന്ന് രോഗം ഭേദമാകാന്‍ പ്ളാസ്‌മാ തെറാപ്പി നടത്തി.സെപ്‌തംബര്‍ ഏഴിന് അദ്ദേഹത്തിന്റെ കൊവിഡ് പരിശോധനാ ഫലം നെഗ‌റ്റീവായിയിരുന്നു. ഇന്നലയോടെ എസ്.പി.ബിയുടെ നില കൂടുതൽ  വഷളാകുകയും, ഉച്ചയ്‌ക്ക് ഒരുമണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു.

    Read More »
  • Top Stories
    Photo of ബിനീഷിന്റെ സ്വത്ത് വകകൾ ഇ.ഡി അന്വേഷിയ്ക്കുന്നു

    ബിനീഷിന്റെ സ്വത്ത് വകകൾ ഇ.ഡി അന്വേഷിയ്ക്കുന്നു

    കൊച്ചി : സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസയച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് നോട്ടീസ് നല്‍കിയത്. സ്വത്തുവകകളെ സംബന്ധിച്ച വിവരങ്ങള്‍ നല്‍കണമെന്ന് നോട്ടീസില്‍ പറയുന്നു. ബിനീഷ് കോടിയേരിയുടെ അക്കൗണ്ട് വിവരങ്ങള്‍ ആവശ്യപ്പെട്ട് ബാങ്കുകള്‍ക്കും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കത്ത് നല്‍കിയിട്ടുണ്ട്.

    Read More »
  • Top Stories
    Photo of ലോകത്ത് 3.27 കോടി കൊവിഡ് ബാധിതർ

    ലോകത്ത് 3.27 കോടി കൊവിഡ് ബാധിതർ

    ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. 32,743,334 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 992,886 പേര്‍ ഇതുവരെ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം 24,163,944 ആയി ഉയര്‍ന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത് അമേരിക്കയിലാണ്. 7,236,381 പേര്‍ക്കാണ് യു.എസില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 208,369 പേര്‍ വൈറസ് ബാധമൂലം മരിച്ചു. 4,477,253 പേർ രോഗമുക്തി നേടി. ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഇതുവരെ 4,692,579 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.മരണസംഖ്യ 140,709 ആയി.4,040,949 പേര്‍ രോഗമുക്തി നേടി. ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 58 ലക്ഷം കടന്നു. ഇന്നലെ 86,052 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 58,18,571 ആയി ഉയര്‍ന്നു. 92,290 പേര്‍ മരിച്ചു. നിലവില്‍ 9,70,116 പേരാണ് ചികിത്സയില്‍ കഴിയുന്നത്.47,56,165 പേര്‍ രോഗമുക്തി നേടി.

    Read More »
  • Top Stories
    Photo of കേരളത്തിൽ ഇന്ന് 6131 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ്

    കേരളത്തിൽ ഇന്ന് 6131 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ്

    തിരുവനന്തപുരം :കേരളത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 6131 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 713 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 80 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും എറണാകുളം ജില്ലയിലെ 10 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

    Read More »
  • Top Stories
    Photo of എസ്.പി.ബി വിടവാങ്ങി

    എസ്.പി.ബി വിടവാങ്ങി

    ചെന്നൈ : ഗായകൻ എസ്. പി. ബാലസുബ്രമണ്യം(74) അന്തരിച്ചു. ചെന്നൈയിലെ എംജിഎം ഹെൽത്ത് കെയർ ആശുപത്രിയിൽ ഉച്ചയ്ക്ക് 1.04 നായിരുന്നു അന്ത്യം. കോവിഡ് ലക്ഷണങ്ങളോടെ ഓഗസ്റ്റ് അഞ്ചിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്ന് വ്യക്തമാക്കി അന്ന് അദ്ദേഹംതന്നെ വീഡിയോ പുറത്തുവിട്ടിരുന്നു. ഓഗസ്റ്റ് 13 ന് അദ്ദേഹത്തിന്റെ ശരീരത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞിരുന്നു. തുടർന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും വെന്റിലേറ്റർ സഹായം നൽകുകയും ചെയ്തിരുന്നു. പ്ലാസ്മ തെറാപ്പിക്കും അദ്ദേഹം വിധേയനായിരുന്നു. സെപ്റ്റംബർ എട്ടിന് അദ്ദേഹം കോവിഡ് രോഗമുക്തി നേടി. വ്യാഴാഴ്ച്ച വൈകീട്ടോടെയാണ് അദ്ദേഹത്തിന്റെ ആ​രോ​ഗ്യനില മോശമായത്. തുടര്‍ന്ന് ഇന്ന് രാവിലെ അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും ആശുപത്രിയിലേക്ക് വിളിപ്പിച്ചു. സഹോദരി എസ്.പി ഷൈലജ ഉള്‍പ്പടെയുളളവര്‍ അന്ത്യസമയത്ത് ആശുപത്രിയില്‍ ഉണ്ടായിരുന്നു. 1946 ജൂൺ 4ന് തെലുങ്ക് ബ്രാഹ്മണ കുടുംബത്തിൽ ഹരികഥ കലാകാരനായിരുന്ന എസ് പി സാംബമൂർത്തിയുടെയും ശകുന്തളാമ്മയുടെയും മകനായി ആന്ധ്ര പ്രദേശിലെ നെല്ലോരിലാണ് എസ്പിബി  ജനിച്ചത്. ഗായിക എസ് പി ശൈലജയെകൂടാതെ രണ്ടു സഹോദരങ്ങളും നാല് സഹോദരിമാരുമുണ്ട്. നടന്‍, സംഗീത സംവിധായകന്‍, നിര്‍മ്മാതാവ്, ഡബിംഗ് ആര്‍ട്ടിസ്‌റ്റ് എന്നീ നിലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് എസ്.പി.ബി. തെന്നിന്ത്യൻ ഭാഷകൾ, ഹിന്ദി എന്നിവ ഉൾപ്പെടെ 16 ഇന്ത്യൻ ഭാഷകളിൽ 40000ത്തിലധികം പാട്ടുകൾ അദ്ദേഹം പാടിയിട്ടുണ്ട്. ആറ് ദേശീയ പുരസ്കാരങ്ങളും ആന്ധ്ര പ്രദേശ് സർക്കാരിന്റെ 25 നന്ദി പുരസ്കാരങ്ങളും കലൈമാമണി, കർണാടക, തമിഴ്നാട് സർക്കാരുകളുടെ പുരസ്കാരങ്ങൾ എന്നിവയും ലഭിച്ചിട്ടുണ്ട്. ബോളിവുഡ്, ദക്ഷിണേന്ത്യൻ ഫിലിംഫെയർ പുരസ്കാരങ്ങളും ലഭിച്ചിരുന്നു. ഇന്ത്യൻ സിനിമയ്ക്കായി നൽകിയ സംഭാവനകൾ പരിഗണിച്ച് 2012ൽ എൻ ടി ആർ ദേശീയ പുരസ്കാരം നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. പദ്മശ്രീ, പദ്മഭൂഷൻ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.  

    Read More »
  • Top Stories
    Photo of പെരിയ ഇരട്ട കൊലപാതകം: കേസ് സിബിഐയ്ക്ക് വിട്ട ഉത്തരവിന് സ്‌റ്റേയില്ല

    പെരിയ ഇരട്ട കൊലപാതകം: കേസ് സിബിഐയ്ക്ക് വിട്ട ഉത്തരവിന് സ്‌റ്റേയില്ല

    ന്യൂഡൽഹി : പെരിയ ഇരട്ട കൊലപാതകക്കേസ് സിബിഐയ്ക്ക് വിട്ട ഹൈക്കോടതി ഉത്തരവിന് സ്‌റ്റേയില്ല. സംസ്ഥാന സർക്കാരിന്റെ ആവശ്യം സുപ്രിംകോടതി തള്ളി. ജസ്റ്റിസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് നടപടി. കേസിൽ സുപ്രിംകോടതി സിബിഐയ്ക്ക് നോട്ടിസ് നൽകി. യുവാക്കളുടെ മാതാപിതാക്കൾക്കും നോട്ടിസ് നൽകിയിട്ടുണ്ട്. നാലാഴ്ചയ്ക്കകം സിബിഐ സത്യവാങ്മൂലം സമർപ്പിക്കണം. രാഷ്ട്രീയ സങ്കീർണതയില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ച കേസാണ് ഇതെന്നും എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തുവെന്നും സർക്കാർ വാദിച്ചു. ഒരു പ്രതി വിദേശത്തായിരുന്നുവെന്നും അയാളെയും അറസ്റ്റ് ചെയ്തുവെന്നും വാദത്തിൽ പറയുന്നു. സംസ്ഥാന സർക്കാരിന് വേണ്ടി അഡ്വ മനീന്ദർ സിംഗാണ് ഹാജരായത്.

    Read More »
  • News
    Photo of 40 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ ആറ്റിലെറിഞ്ഞ് കൊന്നു

    40 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ ആറ്റിലെറിഞ്ഞ് കൊന്നു

    തിരുവനന്തപുരം : 40 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ ആറ്റിലെറിഞ്ഞ് കൊന്നു. സംഭവത്തില്‍ കുട്ടിയുടെ പിതാവ് പാച്ചല്ലൂര്‍ ഉണ്ണികൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് ഉണ്ണികൃഷ്ണന്‍ കുഞ്ഞിനെ പുഴയിലെറിഞ്ഞത്. ഇന്ന് രാവിലെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെയായിരുന്നു കുട്ടിയുടെ നൂലുകെട്ട്. തുടർന്ന് തന്റെ മാതാപിതാക്കളെ കാണിക്കണമെന്ന് പറഞ്ഞ് കൊണ്ട് ഉണ്ണികൃഷ്ണൻ കുഞ്ഞിനെ എടുത്തുകൊണ്ടുപോകുകയായിരുന്നു. കുട്ടിയെ പ്ലാസ്റ്റിക് കവറിലിട്ട് ഒളിപ്പിച്ച ശേഷം മാലിന്യം കളയാനെന്ന വ്യജേനയാണ് പുഴയിലെത്തിയത്. കുടുംബ പ്രശ്നങ്ങളാണ് കൊലയ്ക്ക് കാരണമെന്നാണ് സൂചന. ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്നാണ് പൊലീസ് പറയുന്നത്.

    Read More »
  • Top Stories
    Photo of ജീവിതശൈലി രോഗ നിയന്ത്രണത്തിനുള്ള യു.എൻ അവാർഡ് കേരളത്തിന്

    ജീവിതശൈലി രോഗ നിയന്ത്രണത്തിനുള്ള യു.എൻ അവാർഡ് കേരളത്തിന്

    തിരുവനന്തപുരം : ജീവിതശൈലി രോഗ നിയന്ത്രണത്തിനുള്ള ഐക്യരാഷ്ട്ര സഭയുടെ അവാർഡ് കേരളത്തിന്. യുഎൻഐഎടിഎഫ് എല്ലാ വർഷവും നൽകി വരുന്ന മികച്ച ജീവിതശൈലി രോഗ നിയന്ത്രണ അവാർഡിനായി തെരഞ്ഞെടുത്ത 7 രാജ്യങ്ങളായ റഷ്യ, ബ്രിട്ടൻ, മെക്‌സികോ, നൈജീരിയ, അർമേനിയ, സെന്റ് ഹെലന എന്നിവയ്‌ക്കൊപ്പമാണ് കേരളത്തിന് ഈ അവാർഡ് ലഭിച്ചത്. ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആണ് യുഎൻ ചാനലിലൂടെ അവാർഡ് പ്രഖ്യാപനം നടത്തിയത്. ആരോഗ്യ മേഖലയിൽ കേരളത്തിന്റെ വിശ്രമമില്ലാത്ത സേവനങ്ങൾക്കും, ആരോഗ്യ വകുപ്പ് നടപ്പിലാക്കി വരുന്ന ജീവിതശൈലി രോഗ നിയന്ത്രണ പദ്ധതിയുടെ മികവിനും ലഭിച്ച അംഗീകാരമാണ് ഈ അവാർഡെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ വ്യക്തമാക്കി. ജീവിതശൈലി രോഗ നിയന്ത്രണത്തിനും ചികിത്സയ്ക്കുമായി വലിയ സേവനങ്ങളാണ് പ്രാഥമികാ രോഗ്യ കേന്ദ്രങ്ങൾ മുതൽ കേരളം സജ്ജമാക്കിയിരിക്കുന്നതെന്നും ഈ അംഗീകാരത്തിലേക്ക് കേരളത്തെ എത്തിച്ച എല്ലാവർക്കും അഭിനന്ദനം അറിയിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

    Read More »
Back to top button