Month: September 2020
- Top StoriesSeptember 24, 20200 175
എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ നില അതീവ ഗുരുതരം
ചെന്നൈ : കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ നില അതീവ ഗുരുതരം. അദ്ദേഹം ചികിത്സയിൽ കഴിയുന്ന ചെന്നൈയിലെ എംജിഎം ഹെൽത്ത് കെയർ വൃത്തങ്ങൾ മെഡിക്കൽ ബുള്ളറ്റിനിലൂടെ അറിയിച്ചതാണ് ഇക്കാര്യം. ഓഗസ്റ്റ് അഞ്ചിനാണ് അദ്ദേഹത്തെ കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്ന് വ്യക്തമാക്കി അന്ന് അദ്ദേഹംതന്നെ വീഡിയോ പുറത്തുവിട്ടിരുന്നു. ഓഗസ്റ്റ് 13 ന് അദ്ദേഹത്തിന്റെ ശരീരത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞിരുന്നു. തുടർന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും വെന്റിലേറ്റർ സഹായം നൽകുകയും ചെയ്തിരുന്നു. പ്ലാസ്മ തെറാപ്പിക്കും അദ്ദേഹം വിധേയനായിരുന്നു. സെപ്റ്റംബർ എട്ടിന് അദ്ദേഹം കോവിഡ് രോഗമുക്തി നേടി. എന്നാൽ, ശ്വാസകോശത്തിന്റെ സ്ഥിതി മോശമായതിനാൽ വെന്റിലേറ്റർ നീക്കിയിട്ടില്ലെന്ന് മകൻ എസ്.പി ചരൺ വ്യക്തമാക്കിയിരുന്നു. പിന്നീട് എസ്പിബിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും അദ്ദേഹം വായിലൂടെ ഭക്ഷണം കഴിക്കാൻ തുടങ്ങിയെന്നും മകൻ അറിയിച്ചിരുന്നു.
Read More » - Top StoriesSeptember 24, 20200 155
ഒൻപത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനു ശേഷം ശിവശങ്കർ മടങ്ങി
കൊച്ചി : ഒൻപത് മണിക്കൂറോളം നീണ്ട എൻ.ഐ.എയുടെ ചോദ്യം ചെയ്യലിനു ശേഷം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ മടങ്ങി. രാത്രി എട്ടേകാലോടെയാണ് ശിവശങ്കർ പുറത്തെത്തിയത്. എൻ.ഐ.എയുടെ കൊച്ചിയിലെ ആസ്ഥാനത്തായിരുന്നു ചോദ്യം ചെയ്യൽ.
Read More » - Top StoriesSeptember 24, 20200 141
കേരളത്തിൽ ഇന്ന് 5949 പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ്
തിരുവനന്തപുരം : കേരളത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 5949 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 628 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 105 ആരോഗ്യ പ്രവർത്തകർക്കും ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. കോഴിക്കോട് 849, തിരുവനന്തപുരം 842, മലപ്പുറം 741, എറണാകുളം 569, തൃശൂർ 465, ആലപ്പുഴ 407, കൊല്ലം 436, കണ്ണൂർ 352, പാലക്കാട് 340, കോട്ടയം 338, കാസർകോട് 270, പത്തനംതിട്ട 144, ഇടുക്കി 102, വയനാട് 94 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. സംസ്ഥാനത്ത് ഇന്ന് 6324 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. 21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3168 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
Read More » - Top StoriesSeptember 24, 20200 130
സംസ്ഥാനത്ത് ഇന്ന് 22 പുതിയ ഹോട്ട് സ്പോട്ടുകൾ
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 22 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ കണ്ടല്ലൂർ (കൺടെയ്ൻമെന്റ സോൺ സബ് വാർഡ് 11), പനവള്ളി (6), പുലിയൂർ (സബ് വാർഡ് 4), മാവേലിക്കര മുൻസിപ്പാലിറ്റി (സബ് വാർഡ് 9), പാലക്കാട് ജില്ലയിലെ കിഴക്കാഞ്ചേരി (21), നെല്ലായ (11), നെന്മാറ (15), തൃക്കടീരി (14), തൃശൂർ ജില്ലയിലെ വെള്ളാങ്കല്ലൂർ (സബ് വാർഡ് 2), ചാലക്കുടി (സബ് വാർഡ് 32), മുളങ്കുന്നത്തുകാവ് (സബ് വാർഡ് 3), പത്തനംതിട്ട ജില്ലയിലെ കടമ്പനാട് (9), മല്ലപ്പുഴശേരി (സബ് വാർഡ് 4), പ്രമാടം (8) കോട്ടയം ജില്ലയിലെ കൂരൂപ്പട (3), രാമപുരം (5, 13), മലപ്പുറം മഞ്ചേരി മുൻസിപ്പാലിറ്റി (2, 48, 49), താനൂർ മുൻസിപ്പാലിറ്റി (1, 2, 3, 4, 5, 6, 7, 8, 9, 10, 11, 12, 13, 14, 15, 16, 17, 21, 22, 23, 24, 25, 26, 27, 28, 29, 30, 31, 32, 33, 34, 35, 36, 37, 38, 39, 40, 41, 42, 43, 44), ഇടുക്കി ജില്ലയിലെ ഇരട്ടയാർ (സബ് വാർഡ് 7, 8), കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര (സബ് വാർഡ് 5, 15), തിരുവനന്തപുരം ജില്ലയിലെ കിഴുവില്ലം (3, 4), കൊല്ലം ജില്ലയിലെ പോരുവഴി (സബ് വാർഡ് 15) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. 8 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവിൽ 654 ഹോട്ട് സ്പോട്ടുകളാണുള്ളത്.
Read More » - Top StoriesSeptember 24, 20200 155
കേരളത്തിൽ ഇന്ന് 6324 പേർക്ക് കോവിഡ്
തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 6324 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 883, തിരുവനന്തപുരം 875, മലപ്പുറം 763, എറണാകുളം 590, തൃശൂർ 474, ആലപ്പുഴ 453, കൊല്ലം 440, കണ്ണൂർ 406, പാലക്കാട് 353, കോട്ടയം 341, കാസർകോട് 300, പത്തനംതിട്ട 189, ഇടുക്കി 151, വയനാട് 106 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബർ 18-ന് മരണമടഞ്ഞ തിരുവനന്തപുരം നരുവാമൂട് സ്വദേശി ആൽബി (20), സെപ്റ്റംബർ 19-ന് മരണമടഞ്ഞ തിരുവനന്തപുരം മന്നൂർകോണം സ്വദേശി തങ്കപ്പൻ (70), സെപ്റ്റംബർ 20-ന് മരണമടഞ്ഞ തിരുവനന്തപുരം പൂന്തുറ സ്വദേശി ശശി (60), തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി വാസുദേവൻ (75), തൃശൂർ സ്വദേശിനി കതീറ മാത്യു (88), തിരുവനന്തപുരം മണക്കാട് സ്വദേശി ഡോ. എം.എസ്. അബ്ദീൻ (72), സെപ്റ്റംബർ 21-ന് മരണമടഞ്ഞ തിരുവനന്തപുരം വെമ്പായം സ്വദേശി ഓമന (62), തിരുവനന്തപുരം ആനയറ സ്വദേശി ശശി (74), തിരുവനന്തപുരം കൊടുവഴന്നൂർ സ്വദേശി സ്വദേശിനി സുശീല (60), തിരുവനന്തപുരം മഞ്ചവിളാകം സ്വദേശി ശ്രീകുമാരൻ നായർ (67), തിരുവനന്തപുരം വള്ളക്കടവ് സ്വദേശി റോബർട്ട് (72), സെപ്റ്റംബർ 13-ന് മരണമടഞ്ഞ കോഴിക്കോട് പുത്തൂർ സ്വദേശി അബ്ദുറഹ്മാൻ (79), സെപ്റ്റംബർ 22-ന് മരണമടഞ്ഞ തിരുവനന്തപുരം വള്ളക്കടവ് സ്വദേശിനി റഹിയാബീവി (56), എറണാകുളം മൂക്കന്നൂർ സ്വദേശി വി.ഡി. ഷാജു (53), സെപ്റ്റംബർ 4-ന് മരണമടഞ്ഞ ആലപ്പുഴ, കായംകുളം സ്വദേശി അബ്ദുൾ റഹീം (68), ആലപ്പുഴ ചേർത്തല സൗത്ത് സ്വദേശി ഭാർഗവൻ നായർ (72), ആലപ്പുഴ സ്വദേശിനി സുരഭിദാസ് (21), സെപ്റ്റംബർ 11-ന് മരണമടഞ്ഞ ആലപ്പുഴ സ്വദേശി ത്രേസ്യാമ്മ ചാക്കോ (66), ആലപ്പുഴ മാവേലിക്കര സ്വദേശിനി ശാന്തമ്മ (82), സെപ്റ്റംബർ 10-ന് മരണമടഞ്ഞ ആലപ്പുഴ കരീലകുളങ്ങര സ്വദേശി പൊന്നമ്മ (64), സെപ്റ്റംബർ 12-ന് മരണമടഞ്ഞ ആലപ്പുഴ സ്വദേശി മോഹൻദാസ് (74) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 613 ആയി. ഇത്…
Read More » - Top StoriesSeptember 24, 20200 147
ശിവശങ്കറിനെ എൻ.ഐ.എ. വീണ്ടും ചോദ്യം ചെയ്യുന്നു
കൊച്ചി : സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ എൻ.ഐ.എ. വീണ്ടും ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ എൻ.ഐ.എ. ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ. മറ്റു പ്രതികളിൽ നിന്ന് ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ശിവശങ്കരൻ നേരത്തെ നൽകിയ മൊഴികളിലെ പൊരുത്തക്കേടുകളിലും ഇത്തവണ എൻഐഎ വിശദീകരണം തേടും. ഇത് രണ്ടാം തവണയാണ് എൻ.ഐ.എ. ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. വീണ്ടെടുത്ത ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാൻ വീണ്ടും വിളിപ്പിച്ചത്. സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷിനൊപ്പം ശിവശങ്കറിനെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുമെന്നാണ് സൂചന. സ്വപ്നയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യുന്നതിനായി എൻഐഎ കസ്റ്റഡിയിൽ വാങ്ങിയിരുന്നു.
Read More » - Top StoriesSeptember 24, 20200 143
ലോകത്ത് 3.20 കോടി കോവിഡ് ബാധിതർ
ന്യൂഡല്‍ഹി: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. 32,083,275 പേര്‍ക്കാണ് ഇതുവരെ ലോകത്ത് വൈറസ്ബാധ സ്ഥിരീകരിച്ചത്. 981,219 പേര്‍ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം 23,664,197 ആയി ഉയര്‍ന്നു. 7,437,859 പേര്‍ നിലവിൽ ചികിത്സയിലുണ്ട്. അമേരിക്ക,ഇന്ത്യ,ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത്. അമേരിക്കയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 71 ലക്ഷം പിന്നിട്ടു. 7,139,036 പേര്‍ക്കാണ് യു.എസില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 206,560 ആയി. 4,394,114 പേരാണ് ഇതുവരെ സുഖം പ്രാപിച്ചത്. ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 57 ലക്ഷം കടന്നു. ഇന്നലെ 89,688 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 57,30,184 ആയി. 91,173 പേര്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചു. ഇതില്‍ 45,87,613 പേര്‍ ഇത് വരെ രോഗമുക്തി നേടി.
Read More » - Top StoriesSeptember 23, 20200 144
കോവിഡ് ബാധിച്ച് കേന്ദ്രമന്ത്രി അന്തരിച്ചു
ഡൽഹി : കോവിഡ് ബാധിതനായിരുന്ന കേന്ദ്രമന്ത്രി സുരേഷ് അംഗദി(65) അന്തരിച്ചു. കേന്ദ്രറെയില്‍ സഹമന്ത്രിയായിരുന്ന അദ്ദേഹം കൊവിഡ് ബാധിച്ച് ദില്ലി എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യത്തെ കേന്ദ്രമന്ത്രിയാണ് സുരേഷ് അംഗദി. പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് സുരേഷ് അംഗാദിക്ക് സഥിരീകരിച്ചത്. തുടര്‍ന്ന് അദ്ദേഹത്തെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രോഗലക്ഷണങ്ങളില്ലാതെയാണ് സുരേഷ് അംഗാദിക്ക് കോവിഡ് സ്ഥിരീകരിച്ചത്. കര്‍ണാടകയിലെ പ്രമുഖ ബിജെപി നേതാക്കളില്‍ ഒരാളായ അദ്ദേഹം ബെലഗാവി എംപിയായിരുന്നു. 2004 മുതല്‍ തുടര്‍ച്ചയായി ബെലഗാവിയെ പ്രതിനിധീകരിച്ചിരുന്നു. സോമാവ, ചനബസപ്പ എന്നിവരുടെ മകനായാണ് അംഗാദിയുടെ ജനനം. വിവാഹിതനും 2 പെണ്‍മക്കളുടെ പിതാവുമാണ് ഇദ്ദേഹം.
Read More » - Top StoriesSeptember 23, 20200 171
കേരളത്തിൽ ഇന്ന് 5376 പേർക്ക് കോവിഡ്
തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 5376 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരം- 852, എറണാകുളം- 624, മലപ്പുറം- 512, കോഴിക്കോട്- 504, കൊല്ലം- 503, ആലപ്പുഴ- 501, തൃശൂർ- 478, കണ്ണൂർ- 365, പാലക്കാട്- 278, കോട്ടയം- 262, പത്തനംതിട്ട- 223, കാസർകോട്- 136, ഇടുക്കി- 79, വയനാട്- 59 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 20 മരണങ്ങളാണ് ഇന്ന് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 22-ന് മരണമടഞ്ഞ കൊല്ലം ആയൂർ സ്വദേശി രാജേഷ് (37), ആഗസ്റ്റ് 27-ന് മരണമടഞ്ഞ തിരുവനന്തപുരം പുതുക്കുറിച്ചി സ്വദേശി പൗലോസൺ (68), ആഗസ്റ്റ് 29-ന് മരണമടഞ്ഞ തിരുവനന്തപുരം പേരൂർക്കട സ്വദേശി സലീല (49), സെപ്റ്റംബർ 3-ന് മരണമടഞ്ഞ കോഴിക്കോട് വടകര സ്വദേശിനി മൈതിലി (85), സെപ്റ്റംബർ 8-ന് മരണമടഞ്ഞ കൊല്ലം തട്ടമല സ്വദേശി സുൽഫത്ത് (57), സെപ്റ്റംബർ 9-ന് മരണമടഞ്ഞ കോഴിക്കോട് സ്വദേശി ഇഷാദ് ബാബു (40), സെപ്റ്റംബർ 11-ന് മരണമടഞ്ഞ കോഴിക്കോട് ബേപ്പൂർ സ്വദേശിനി പി. ശ്രീമതി (85), സെപ്റ്റംബർ 14-ന് മരണമടഞ്ഞ കോഴിക്കോട് പരപ്പിൽ സ്വദേശി മൂസ കോയ (83), സെപ്റ്റംബർ 15-ന് മരണമടഞ്ഞ കോഴിക്കോട് പന്തിരാങ്കാവ് സ്വദേശിനി നഫീസ (78), കോഴിക്കോട് മാടശേരി സ്വദേശി അബ്ദുള്ള (74), സെപ്റ്റംബർ 16-ന് മരണമടഞ്ഞ കോഴിക്കോട് വടകര സ്വദേശി മെഹമൂദ് (70), സെപ്റ്റംബർ 17-ന് മരണമടഞ്ഞ കോഴിക്കോട് മുറ്റങ്ങൽ വെസ്റ്റ് സ്വദേശി എ.പി. രവീന്ദ്രൻ (84), കോഴിക്കോട് പുതുപ്പാടി സ്വദേശി മുഹമ്മദ് (68), സെപ്റ്റംബർ 18-ന് മരണമടഞ്ഞ കോഴിക്കോട് പിലാശേരി സ്വദേശി കോരൻ (68), കോഴിക്കോട് കട്ടിപ്പാറ സ്വദേശി മൂത്തോരൻ (86), തിരുവനന്തപുരം പേയാട് സ്വദേശി മോഹനൻ (64), സെപ്റ്റംബർ 19-ന് മരണമടഞ്ഞ കോഴിക്കോട് സ്വദേശിനി ഐഷാബി (81), സെപ്റ്റംബർ 20-ന് മരണമടഞ്ഞ മലപ്പുറം പടവനാട് സ്വദേശി ഷൺമുഖൻ (71), കൊല്ലം പൂയപ്പള്ളി സ്വദേശി സൂസമ്മ രാജു (62), സെപ്റ്റംബർ 21-ന് മരണമടഞ്ഞ മലപ്പുറം കോട്ടക്കൽ സ്വദേശി അബ്ദുൾ…
Read More » - Top StoriesSeptember 23, 20200 153
ലൈഫ് മിഷൻ കമ്മീഷൻ: അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ
തിരുവനന്തപുരം : ലൈഫ് മിഷൻ കമ്മീഷൻ ആരോപണത്തിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സർക്കാർ. വിവാദവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും വിശദമായ അന്വേഷണം നടത്താനാണ് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്. ലൈഫ് മിഷൻ പദ്ധതിയിലെ കമ്മിഷൻ ഇടപാടിനെപ്പറ്റി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴിയിലൂടെയാണ് പുറത്തുവന്നത്. വിവാദമുണ്ടായി ഒന്നരമാസത്തിന് ശേഷമാണ് ആരോപണങ്ങളെക്കുറിച്ച് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദം ചർച്ച ചെയ്ത സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇതുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണത്തിലേക്ക് പോകണമെന്ന് നിർദ്ദേശം നൽകിയിരുന്നു. ഇതിന് ശേഷം സർക്കാർ വിജിലൻസ് അന്വേഷണത്തിന്റെ സാധ്യതകൾ പരിശോധിക്കുകയായിരുന്നു. തുടർന്നാണ് ഉത്തരവ്. അതേസമയം വിജിലൻസ് അന്വേഷണമല്ല സിബിഐ അന്വേഷണമാണ് വേണ്ടതെന്ന നിലപാടിലാണ് പ്രതിപക്ഷം.
Read More »