Month: September 2020
- News
വൈക്കത്ത് എട്ടാം ക്ലാസ് വിദ്യാർഥിനി കുളത്തിൽ മരിച്ച നിലയിൽ
കോട്ടയം : വൈക്കം ടി.വി പുരത്ത് എട്ടാം ക്ലാസ് വിദ്യാർഥിനിയെ വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ടി.വി.പുരം സ്വദേശി ഹരിയുടെ മകൾ ഗ്രീഷ്മയെ(13)യാണ് വീടിനോട് ചേർന്നുള്ള കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയോടെ കുട്ടിയെ കാണാതായിരുന്നു. തുടർന്ന് തിരച്ചിൽ നടത്തിയപ്പോഴാണ് കുളത്തിൽ മൃതദേഹം കണ്ടെത്തിയത്. വൈക്കം വാർവിൻ സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിനിയാണ് ഗ്രീഷ്മ.
Read More » - News
കൊച്ചിയിൽ യുവാവിനെ മര്‍ദ്ദനമേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
കൊച്ചി : വൈപ്പിനില്‍ യുവാവിനെ മര്‍ദ്ദനമേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വൈപ്പിനില്‍ -കഴുപ്പിള്ളി പള്ളത്താം കളങ്ങര ബീച്ചിലേക്ക് എത്തുന്നതിനു മുമ്ബുള്ള ട്രാന്‍സ്ഫോര്‍മറിനടുത്താണ് നടുറോഡില്‍ അജ്ഞതനെ തല്ലിക്കൊന്ന നിലയില്‍ കാണപ്പെട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെ നാലരയോടെ അതുവഴി വന്ന മത്സ്യതൊഴിലാളികളാണ് മുതദേഹം കണ്ടത്. ബര്‍മുഡയും, ഷര്‍ട്ടുമാണ് വേഷം തലയ്ക്കും, കൈക്കും അടിയേറ്റ അവസ്ഥയിലാണ്. ചോരയില്‍ കുളിച്ച നിലയില്‍ മൃതദേഹം കാണപ്പെട്ടത്. സമീപത്ത് ശീമക്കൊന്നയുടെ വടികളും, ട്യൂബ് ലൈറ്റ് പൊട്ടിയ കഷണങ്ങളും കിടക്കന്നുണ്ട്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Read More » - News
കൊല്ലത്ത് മത്സ്യബന്ധന ബോട്ട് അപകടത്തിൽപ്പെട്ടു
കൊല്ലം : കൊല്ലം അഴീക്കലില്‍ മത്സ്യബന്ധന ബോട്ട് തകർന്നു. ചൊവ്വാഴ്ച പുലർച്ചെ ശക്തമായ തിരയില്‍പ്പെട്ടാണ് ബോട്ട് തകര്‍ന്നത്. അഞ്ച് പേരാണ് ബോട്ടിലുണ്ടായിരുന്നത്. അപകടത്തില്‍ ഒരാള്‍ മരിച്ചു ഒരാളെ കാണാതായി, മൂന്ന് പേര്‍ രക്ഷപെട്ടു. സ്രായികാട് സ്വദേശി സുധനാണ് മരിച്ചത്. ബോട്ടുടമ അശോകനെയാണ് കാണാതായത്. സ്രായിക്കാട് നിന്ന് പോയ അശോകന്റെ ഉടമസ്ഥതിയിലെ ദിയ എന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ വിലക്ക് ലംഘിച്ചാണ് ഇവര്‍ മത്സ്യബന്ധനത്തിന് പോയത്.
Read More » - News
കൊട്ടിയത്ത് യുവതിയുടെ ആത്മഹത്യ: സീരിയല്‍ നടിയെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ആരോപണം
കൊല്ലം : കൊട്ടിയത്ത് പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദിനെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ആക്ഷന്‍ കൗണ്‍സില്‍. വഞ്ചനാകുറ്റം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി ലക്ഷ്മിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാണ് ജസ്റ്റിസ് ഫോര്‍ റംസി എന്ന ആക്ഷന്‍ കൗണ്‍സിലിന്റെ ആവശ്യം. പുതിയ സംഘം അന്വേഷണം തുടങ്ങിയെങ്കിലും ആരോപണ വിധേയയായ സീരിയല്‍ നടി ലക്ഷ്മി പ്രമോദിനെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നു എന്നാണ് ആരോപണം. റംസി മരിച്ച് ആഴ്ചകള്‍ പിന്നിട്ടിട്ടും കേസന്വേഷണം കാര്യക്ഷമമല്ലെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യത്തിനായി നടി നീക്കം തുടങ്ങിയിട്ടുണ്ടെന്നാണ് സൂചന. കേസില്‍ നേരത്തേ അറസ്റ്റിലായ പള്ളിമുക്ക് കൊല്ലൂര്‍വിള ഇക്ബാല്‍ നഗര്‍ കിട്ടന്റഴികത്ത് വീട്ടില്‍ ഹാരിഷിന്റെ സഹോദന്റെ ഭാര്യയാണ് ലക്ഷ്മി. റംസിയും ഹാരിഷും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. വിവാഹനിശ്ചയവും കഴിഞ്ഞതാണ്. സാമ്പത്തികമായി മെച്ചപ്പെട്ട മറ്റൊരു വിവാഹാലോചന വന്നപ്പോള്‍ ഇയാള്‍ റംസിയെ ഒഴിവാക്കി.ഇതിനെത്തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു. റംസി ലക്ഷ്മിയുമായി നല്ല അടുപ്പത്തിലായിരുന്നു. സോഷ്യല്‍ മീഡിയയില്‍ റംസിയും ലക്ഷ്മിയും ചേര്‍ന്നുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും പങ്കുവച്ചിരുന്നു. ഇരുവരും തമ്മിലുളള സന്ദേശങ്ങള്‍ കേസില്‍ നിര്‍ണായകമായേക്കും. നടിയേയും ഹാരിഷിന്റെ അമ്മയേയും അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന.
Read More »