Month: September 2020
- Cinema
ജാസി ഗിഫ്റ്റിന്റെ ‘നാട്ടു വെള്ളരിക്ക’ വൈറലാകുന്നു
ക്രിസ്റ്റീന എന്ന ചിത്രത്തിന് വേണ്ടി ജാസി ഗിഫ്റ്റ് ആലപിച്ച “നാട്ടുവെള്ളരിക്ക..” എന്നു തുടങ്ങുന്ന ഗാനം വൈറലാകുന്നു. പ്രശസ്ത ചലച്ചിത്രതാരം വിഷ്ണു ഉണ്ണികൃഷ്ണന്റെ ഫേസ്ബുക് പേജിലൂടെയാണ് വീഡിയോ റിലീസ് ചെയ്തത്. നാഗമഠം ഫിലിംസിന്റെ ബാനറിൽ അനിൽ നാഗമഠം, ചുനക്കര ശിവൻകുട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് സുദർശനൻ റസ്സൽപുരമാണ്. ശരൺ ഇന്റോ കേരയുടെ വരികൾക്ക് ശ്രീനാഥ് എസ് വിജയ് ആണ് സംഗീതം പകർന്നിരിക്കുന്നത്. ത്രില്ലർ മൂഡിലുള്ള ചിത്രത്തിൽ, രണ്ടാമത്തെ ഗാനം ആലപിച്ചിരിക്കുന്നത് നജിം അർഷാദാണ്. ചിത്രത്തിന്റെ ചിത്രീകരണം കോവിഡ് മാനദ്ദണ്ഡങ്ങൾ പാലിച്ച് ഉടനാരംഭിക്കും. ഛായാഗ്രഹണം – സജിത് വിസ്താ , സംഗീതം, ആലാപനം – ജാസി ഗിഫ്റ്റ്, നജിം അർഷാദ്, ഡോ. രശ്മി മധു , ലക്ഷ്മി രാജേഷ്, പി ആർ ഓ – അജയ് തുണ്ടത്തിൽ.
Read More » - News
പതിനേഴുകാരിയെ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകനെതിരെ കേസ്
മലപ്പുറം : വിവാഹ വാഗ്ദ്ധാനം നല്‍കി പതിനേഴുകാരിയെ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകനെതിരെ കേസ്. പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ കല്‍പ്പകഞ്ചേരി പൊലീസ് സയ്യിദ് സലാവുദ്ധീന്‍ ബുക്കാരി തങ്ങള്‍ക്കെതിരെയാണ് കേസെടുത്തത്. വിദ്യാര്‍ത്ഥിനി പഠിച്ചിരുന്ന സ്‌ക്കൂളിലെ അദ്ധ്യാപകനായ ഇയാള്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് കുട്ടിയുമായി അടുത്തത്. തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ പെരുമാറ്റത്തില്‍ മാറ്റങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് രക്ഷിതാക്കള്‍ ചൈല്‍ഡ്‌ലൈനില്‍ വിവരമറിയിക്കുകയായിരുന്നു. ശേഷം കൗണ്‍സലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. പെണ്‍കുട്ടിയുടെ ഫോണില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. പെൺകുട്ടിയുടെ കൈയില്‍ ഒരു വളയിട്ട് നിക്കാഹ് കഴിച്ചെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പീഡിപ്പിച്ചത്.
Read More »