Month: September 2020

  • Top Stories
    Photo of കേരളത്തിൽ ഇന്ന് 4425 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ്

    കേരളത്തിൽ ഇന്ന് 4425 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ്

    തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 4425 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചു. അതില്‍ 459 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 80 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും  എറണാകുളം ജില്ലയിലെ 10 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും ഇന്ന് സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചു. തിരുവനന്തപുരം 859, എറണാകുളം 499, കോഴിക്കോട് 522, മലപ്പുറം 465, തൃശൂര്‍ 319, കൊല്ലം 306, പാലക്കാട് 266, കോട്ടയം 262, കണ്ണൂര്‍ 220, ആലപ്പുഴ 210, കാസര്‍ഗോഡ് 197, പത്തനംതിട്ട 153, വയനാട് 89, ഇടുക്കി 58 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. സംസ്ഥാനത്ത് ഇന്ന് 4696 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 16 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2751 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് ഇന്ന് 22 പുതിയ ഹോട്ട്  സ്‌പോട്ടുകൾ

    സംസ്ഥാനത്ത് ഇന്ന് 22 പുതിയ ഹോട്ട്  സ്‌പോട്ടുകൾ

    തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 22 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 16), കരുവാറ്റ (സബ് വാര്‍ഡ് 1), ദേവികുളങ്ങര (സബ് വാര്‍ഡ് 9), തകഴി (6, 10, 11, 12, 13 (സബ് വാര്‍ഡ്), അരൂക്കുറ്റി (13), പാലക്കാട് ജില്ലയിലെ ചാലിശേരി (15), കൊപ്പം (3), മുതലമട (5, 13), പത്തനംതിട്ട ജില്ലയിലെ കുറ്റൂര്‍ (സബ് വാര്‍ഡ് 14), തോട്ടപ്പുഴശേരി (1, 2 (സബ് വാര്‍ഡ്), ഇരവിപ്പോരൂര്‍ (13, 14, 15 (സബ് വാര്‍ഡ്), കോട്ടയം ജില്ലയിലെ എലിക്കുളം (7), വാഴപ്പിള്ളി (19), ഇടുക്കി ജില്ലയിലെ ചക്കുപള്ളം (സബ് വാര്‍ഡ് 4, 6), ഉടുമ്പന്നൂര്‍ (സബ് വാര്‍ഡ് 14, 16), തൃശൂര്‍ ജില്ലയിലെ എരുമപ്പെട്ടി (സബ് വാര്‍ഡ് 18), വെങ്കിടങ്ങ് (സബ് വാര്‍ഡ് 12), മലപ്പുറം ജില്ലയിലെ പരപ്പരങ്ങാടി മുന്‍സിപ്പാലിറ്റി (2, 7, 23, 27, 30, 37, 39), വയനാട് ജില്ലയിലെ വെള്ളമുണ്ട (1 (സബ് വാര്‍ഡ്) 8, 11, 13, 15), എറണാകുളം ജില്ലയിലെ ഒക്കല്‍ (സബ് വാര്‍ഡ് 3), കോഴിക്കോട് ജില്ലയിലെ ഓമശേരി (സബ് വാര്‍ഡ് 7), കൊല്ലം ജില്ലയിലെ കുന്നത്തൂര്‍ (8) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 14 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 638 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

    Read More »
  • Top Stories
    Photo of കേരളത്തിൽ ഇന്ന് 4696 പേര്‍ക്ക് കോവിഡ്

    കേരളത്തിൽ ഇന്ന് 4696 പേര്‍ക്ക് കോവിഡ്

    തിരുവനന്തപുരം : കേരളത്തിൽഇന്ന് 4696 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 892, എറണാകുളം 537, കോഴിക്കോട് 536, മലപ്പുറം 483, കൊല്ലം 330, തൃശൂര്‍ 322, പാലക്കാട് 289, കോട്ടയം 274, കണ്ണൂര്‍ 242, ആലപ്പുഴ 219, കാസര്‍ഗോഡ് 208, പത്തനംതിട്ട 190, വയനാട് 97, ഇടുക്കി 77 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 16 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 14ന് മരണമടഞ്ഞ പാലക്കാട് ചളവറ സ്വദേശി കുഞ്ഞാലന്‍ (69), സെപ്റ്റംബര്‍ 17ന് മരണമടഞ്ഞ തിരുവനന്തപുരം കൂന്തള്ളൂര്‍ സ്വദേശി ബൈജു (48), മലപ്പുറം മീനാത്തൂര്‍ സ്വദേശി ഉമ്മര്‍ഹാജി (65), തിരുവനന്തപുരം ബാലരാമപുരം സ്വദേശി അലിഖാന്‍ (58), മലപ്പുറം കരിപ്പറമ്പ് സ്വദേശിനി മറിയുമ്മ (82), സെപ്റ്റംബര്‍ 7ന് മരണമടഞ്ഞ കാസര്‍ഗോഡ് സ്വദേശി മൊയ്തീന്‍ കുഞ്ഞി (68), സെപ്റ്റംബര്‍ 15ന് മരണമടഞ്ഞ തൃശൂര്‍ എടകലത്തൂര്‍ സ്വദേശി പരമേശ്വരന്‍ നായര്‍ (76), സെപ്റ്റംബര്‍ 16ന് മരണമടഞ്ഞ മലപ്പുറം മംഗലം സ്വദേശിനി ബീക്കുട്ടി (60), കൊല്ലം കോവില സ്വദേശിനി രാധാമ്മ (50), സെപ്റ്റംബര്‍ 11ന് മരണമടഞ്ഞ തൃശൂര്‍ സ്വദേശിനി ഓമനാമ്മ (62), സെപ്റ്റംബര്‍ 13ന് മരണമടഞ്ഞ എറണാകുളം വടകോട് സ്വദേശി ടി.കെ. ശശി (67), സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ കോട്ടയം അരിപ്പറമ്പ് സ്വദേശിനി മറിയം (69), സെപ്റ്റംബര്‍ ഒന്നിന് മരണമടഞ്ഞ കോട്ടയം ചങ്ങനാശേരി സ്വദേശി ബാബു (52), കോട്ടയം മോനിപ്പള്ളി സ്വദേശി വി.ടി. എബ്രഹാം (90), സെപ്റ്റംബര്‍ 4ന് മരണമടഞ്ഞ കോട്ടയം ചേര്‍പ്പുങ്ങല്‍ സ്വദേശി പി.കെ. ഗോപി (71), ആഗസ്റ്റ് 28ന് മരണമടഞ്ഞ കോട്ടയം ചക്കുങ്ങല്‍ സ്വദേശിനി മറിയാമ്മ തോമസ് (82) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 535 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 44 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 137 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 4425 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 459 പേരുടെ…

    Read More »
  • Top Stories
    Photo of എൻ.കെ പ്രേമചന്ദ്രൻ എം.പിക്ക് കോവിഡ്

    എൻ.കെ പ്രേമചന്ദ്രൻ എം.പിക്ക് കോവിഡ്

    തിരുവനന്തപുരം : എൻ.കെ പ്രേമചന്ദ്രൻ എം.പിക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ഡൽഹി എയിംസിലേക്ക് മാറ്റി. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയതായിരുന്നു പ്രേമചന്ദ്രൻ. കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരിക്കും പ്രഹ്ളാദ് സിങ് പട്ടേലിനുമടക്കം 30 എം.പി മാർക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

    Read More »
  • Top Stories
    Photo of കാർഷിക ബില്ലുകൾ രാജ്യസഭ പാസാക്കി

    കാർഷിക ബില്ലുകൾ രാജ്യസഭ പാസാക്കി

    ന്യൂഡൽഹി : പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടയിൽ ലോക്സഭ പാസാക്കിയ കാർഷിക ബില്ലുകൾ രാജ്യസഭയും പാസാക്കി. കടുത്ത പ്രതിഷേധങ്ങൾക്കിടയിൽ ശബ്ദ വോട്ടോടുകൂടിയാണ് ബില്ലുകൾ പാസാക്കിയത്. ബിൽ പാർലമെന്ററി സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം തള്ളികൊണ്ടാണ് ബില്ലുകൾ സർക്കാർ പാസാക്കിയത്. കരാർ കൃഷി അനുവദിക്കലും ഉത്പന്ന വിപണന നിയന്ത്രണം നീക്കലും സംബന്ധിച്ച ആദ്യ രണ്ടു ബില്ലുകളാണ് പാസാക്കിയത്. ഒരു ബില്ല് കൂടി പാസാക്കാനുണ്ട്.

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് അതിതീവ്ര മഴ;5 ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്

    സംസ്ഥാനത്ത് അതിതീവ്ര മഴ;5 ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്

    തിരുവനന്തപുരം : കേരളത്തിൽ വരുന്ന മൂന്ന് ദിവസം അതിതീവ്ര മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. വടക്കൻകേരളത്തിൽ ഇന്ന് മഴ ശക്തമാകും. ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടും കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിൽ ഇന്ന് പുതിയ ന്യൂനമർദ്ദം രൂപപ്പെടും. ന്യോൾ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ അറബിക്കടലിൽ കാലവർഷക്കാറ്റ് ശക്തമാകും.  റെഡ്, ഓറഞ്ച് അലർട്ടുകളുള്ള ജില്ലകളിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ ഓരോ സംഘത്തെ നിയോഗിച്ചു. മഴ ശക്തമായതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു. നിലവിൽ 2376.68 ആയി. അണക്കെട്ടിന്റെ ആകെ സംഭരണശേഷിയുടെ 80.57 ശതമാനമാണിത്. മുല്ലപ്പെരിയാറിൽ 125.75 അടിയായി ജലനിരപ്പ് ഉയർന്നു. ലോവർ പെരിയാർ, കല്ലാർകുട്ടി, കുണ്ടറ, മലങ്കര എന്നീ ഡാമുകളുടെ ഷട്ടറുകൾ തുറന്നു. മലങ്കരഡാമിന്റെ ആറ് ഷട്ടറുകൾ പത്ത് സെ.മി വീതമാണ് തുറന്നത്. തൊടുപുഴ, മൂവാറ്റുപുഴ ആറിന്റെ തീരദേശത്തുള്ളവർ ജാഗ്രതപാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. മുൻപ് ദുരന്തമുണ്ടായിട്ടുള്ള എല്ലാം മേഖലകളിലും കടുത്ത ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

    Read More »
  • Top Stories
    Photo of കാര്‍ഷിക പരിഷ്കരണ ബിൽ ഇന്ന് രാജ്യസഭയിൽ

    കാര്‍ഷിക പരിഷ്കരണ ബിൽ ഇന്ന് രാജ്യസഭയിൽ

    ന്യൂഡല്‍ഹി : കാര്‍ഷിക മേഖലയിലെ പരിഷ്‌കരണത്തിനായുള്ള ബില്ലുകള്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിയ്ക്കും. ലോക്‌സഭ പാസാക്കിയ ബില്ലുകള്‍ക്കെതിരെ രാജ്യത്ത് കര്‍ഷക പ്രക്ഷോഭം തുടരുന്നതിനിടെയാണ് ബില്ലുകള്‍ രാജ്യസഭയിലും പാസാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം. കാര്‍ഷിക ബില്ലുകളില്‍ പ്രതിഷേധിച്ച്‌ കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് അകാലിദള്‍ മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവച്ചിരുന്നു. ബില്ലിനെ എതിര്‍ത്ത് വോട്ടുചെയ്യാന്‍ ടി.ആര്‍.എസ് ഉള്‍പ്പടെയുള്ള പാര്‍ട്ടികളും തീരുമാനിച്ചിട്ടുണ്ട്. സമവായം ഉണ്ടാക്കാന്‍ കോണ്‍ഗ്രസ് ഒഴികെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുമായി സര്‍ക്കാര്‍ ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു.135 അംഗങ്ങളെങ്കിലും ബില്ലിനെ അനുകൂലിച്ച്‌ വോട്ടുചെയ്യുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

    Read More »
  • Cinema
    Photo of വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രം ‘രണ്ടി’ ന്റെ റിക്കോർഡിംഗ് നടന്നു

    വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രം ‘രണ്ടി’ ന്റെ റിക്കോർഡിംഗ് നടന്നു

    ഹെവൻലി മൂവീസിന്റെ ബാനറിൽ സുജിത്ത്ലാൽ സംവിധാനം ചെയ്യുന്ന വിഷ്ണു ഉണ്ണികൃഷ്ണൻ നായകചിത്രം ‘രണ്ടി’ ന്റെ മ്യൂസിക് റിക്കോർഡിംഗ്, ചിത്രത്തിന്റെ സംഗീത സംവിധായകൻ ബിജിപാലിന്റെ എറണാകുളത്തെ ബോധി സ്‌റ്റുഡിയോയിൽ നടന്നു. ചിത്രത്തിൽ ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് റഫീഖ് അഹമ്മദാണ്. ഫൈനൽസിനു ശേഷം പ്രജീവ് സത്യവ്രതൻ നിർമ്മിക്കുന്ന ചിത്രമാണ് രണ്ട്.

    Read More »
  • Top Stories
    Photo of കേരളത്തിൽ ഇന്ന് 2862 പേർക്ക് രോഗമുക്തി

    കേരളത്തിൽ ഇന്ന് 2862 പേർക്ക് രോഗമുക്തി

    തിരുവനന്തപുരം : കേരളത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2862 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 92,951 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. 37,488 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. തിരുവനന്തപുരം- 564, കൊല്ലം- 243, പത്തനംതിട്ട- 154, ആലപ്പുഴ- 224, കോട്ടയം- 119, ഇടുക്കി- 54, എറണാകുളം- 189, തൃശൂർ- 191, പാലക്കാട് -130, മലപ്പുറം- 326, കോഴിക്കോട്- 344, വയനാട്- 31, കണ്ണൂർ- 91, കാസർഗോഡ് -202 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.

    Read More »
  • Top Stories
    Photo of കേരളത്തിൽ ഇന്ന് 18 കോവിഡ് മരണങ്ങൾ

    കേരളത്തിൽ ഇന്ന് 18 കോവിഡ് മരണങ്ങൾ

    തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 18 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 519 ആയി. സെപ്റ്റംബർ 15ന് മരണമടഞ്ഞ പാലക്കാട് ഒറ്റപ്പാലം സ്വദേശിനി കാർത്ത്യായനി (67), കൊല്ലം സ്വദേശി പരമേശ്വരൻ (77), തിരുവനന്തപുരം ചെമ്പഴന്തി സ്വദേശി ഷാജി (47), എറണാകുളം കടവന്ത്ര സ്വദേശി രാധാകൃഷ്ണൻ (62), തൃശൂർ രാമവർമ്മപുരം സ്വദേശി കെ.എം. ഹരീഷ് കുമാർ (29), സെപ്റ്റംബർ 17ന് മരണമടഞ്ഞ തൃശൂർ സ്വദേശിനി ചിന്ന (74), തിരുവനന്തപുരം മൂഴി സ്വദേശി തങ്കപ്പൻ പിള്ള (87), സെപ്റ്റംബർ 16ന് മരണമടഞ്ഞ പാലക്കാട് സ്വദേശിനി സുഹറ (75), കൊല്ലം ചവറ സ്വദേശി സദാനന്ദൻ (89), കൊല്ലം പ്രാക്കുളം സ്വദേശിനി വസന്തയമ്മ (78), തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശിനി സീത (94), തിരുവനന്തപുരം വള്ളിച്ചിറ സ്വദേശി സോമൻ (65), തൃശൂർ സ്വദേശി ലീലാവതി (81), തൃശൂർ നല്ലങ്കര സ്വദേശി അമ്മിണിയമ്മ (89), സെപ്റ്റംബർ 11ന് മരണമടഞ്ഞ നാഗർകോവിൽ സ്വദേശി രവിചന്ദ്രൻ (59), സെപ്റ്റംബർ 3ന് മരണമടഞ്ഞ എറണാകുളം സ്വദേശി പി.എൽ. ജോൺ (66), സെപ്റ്റംബർ 8ന് മരണമടഞ്ഞ കാസർഗോഡ് സ്വദേശി ചന്ദ്രൻ (60), ആഗസ്റ്റ് 26ന് മരണമടഞ്ഞ കാസർഗോഡ് സ്വദേശിനി നാരായണി (90) എന്നിവരാണ് മരണമടഞ്ഞത്.

    Read More »
Back to top button