Month: September 2020
- Top StoriesSeptember 19, 20200 142
കേരളത്തിൽ ഇന്ന് 3781 പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ്
തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 3781 പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചു. 498 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 86 ആരോഗ്യ പ്രവർത്തകർക്കും എറണാകുളം ജില്ലയിലെ 14 ഐഎൻഎച്ച്എസ് ജീവനക്കാർക്കും ഇന്ന് സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചു. തിരുവനന്തപുരം- 783, മലപ്പുറം- 517, കൊല്ലം, കോഴിക്കോട് -389 വീതം, തൃശൂർ- 342, പാലക്കാട് -330, എറണാകുളം- 320, ആലപ്പുഴ- 284, കോട്ടയം- 260, കണ്ണൂർ- 199, പത്തനംതിട്ട- 176, കാസർഗോഡ്- 172, വയനാട്- 87, ഇടുക്കി- 31 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
Read More » - Top StoriesSeptember 19, 20200 164
സംസ്ഥാനത്ത് ഇന്ന് 27 പുതിയ ഹോട്ട് സ്പോട്ടുകൾ
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 27 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ അമ്പലപ്പാറ (കണ്ടൈൻമെന്റ് സോൺ വാർഡ് 1), കൊടുവായൂർ (18), ഓങ്ങല്ലൂർ (2, 22), തൃത്താല (3), വടക്കരപ്പതി (15), കേരളശേരി (10, 13), കോട്ടയം ജില്ലയിലെ ചങ്ങനാശേരി മുൻസിപ്പാലിറ്റി (31, 33), ഏറ്റുമാനൂർ മുൻസിപ്പാലിറ്റി (23), മുണ്ടക്കയം (20), ഭരണങ്ങാനം (6), വെച്ചൂർ (2), തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ മുൻസിപ്പാലിറ്റി (14, 15, 16), കടപ്പുറം (11), കൊടകര (1, 2 (സബ് വാർഡ്), വല്ലച്ചിറ (4), മറ്റത്തൂർ (സബ് വാർഡ് 2), ആലപ്പുഴ ജില്ലയിലെ ചെട്ടികുളങ്ങര (7, 15 (സബ് വാർഡുകൾ), 1, 11, 14), ചെറിയനാട് (സബ് വാർഡ് 10), മാരാരിക്കുളം നോർത്ത് (സബ് വാർഡ് 13), പത്തനംതിട്ട ജില്ലയിലെ അയിരൂർ (9), റാന്നി (1, 13), കവിയൂർ (സബ് വാർഡ് 2), മലപ്പുറം ജില്ലയിലെ കവന്നൂർ (6), ആലംകോട് (4), മറയൂർ (8), എറണാകുളം ജില്ലയിലെ പോത്താനിക്കാട് (സബ് വാർഡ് 12), വയനാട് ജില്ലയിലെ തരിയോട് (സബ് വാർഡ് 9, 10, 12) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. 11 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവിൽ 630 ഹോട്ട് സ്പോട്ടുകളാണുള്ളത്.
Read More » - Top StoriesSeptember 19, 20200 158
കേരളത്തിൽ ഇന്ന് 4644 പേർക്ക് കോവിഡ്
തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 4644 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം- 824, മലപ്പുറം- 534, കൊല്ലം- 436, കോഴിക്കോട്- 412, തൃശൂർ, എറണാകുളം -351 വീതം, പാലക്കാട് -349, ആലപ്പുഴ- 348, കോട്ടയം- 263, കണ്ണൂർ- 222, പത്തനംതിട്ട- 221, കാസർഗോഡ് -191, വയനാട്- 95, ഇടുക്കി- 47 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 36 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 229 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 3781 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 498 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.തിരുവനന്തപുരം- 783, മലപ്പുറം- 517, കൊല്ലം, കോഴിക്കോട് -389 വീതം, തൃശൂർ- 342, പാലക്കാട് -330, എറണാകുളം- 320, ആലപ്പുഴ- 284, കോട്ടയം- 260, കണ്ണൂർ- 199, പത്തനംതിട്ട- 176, കാസർഗോഡ്- 172, വയനാട്- 87, ഇടുക്കി- 31 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 86 ആരോഗ്യ പ്രവർത്തകർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 36, കണ്ണൂർ 12, കൊല്ലം 6, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് 5 വീതം, കാസർഗോഡ് 4, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, വയനാട് 2 വീതവും ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 14 ഐഎൻഎച്ച്എസ് ജീവനക്കാർക്കും രോഗം ബാധിച്ചു.
Read More » - Top StoriesSeptember 19, 20200 150
പിടിയിലായത് പാകിസ്താൻ ആസ്ഥാനമായ അൽഖ്വയ്ദ അംഗങ്ങൾ
കൊച്ചി : പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽഖ്വയ്ദയുമായി ബന്ധമുള്ളവരാണ് കൊച്ചിയിൽ ഉൾപ്പെടെ അറസ്റ്റിലായിരിക്കുന്നതെന്ന് എൻഐഎ. ഡൽഹിയിലും പരിസരപ്രദേശങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ബോംബ് സ്‌ഫോടനം ഉൾപ്പെടെ ആക്രമണങ്ങൾ നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നു.
Read More » - Top StoriesSeptember 19, 20200 167
പെരുമ്പാവൂരിൽ മൂന്ന് അൽ ഖ്വയ്ദ തീവ്രവാദികൾ പിടിയിൽ
കൊച്ചി : പെരുമ്പാവൂരിൽ മൂന്ന് അൽ ഖ്വയ്ദ തീവ്രവാദികൾ പിടിയിലായി.ദേശീയ അന്വേഷണ ഏജൻസി നടത്തിയ റെയ്ഡിലാണ് തീവ്രവാദികൾ പിടിയിലായത്. അന്യസംസ്ഥാന തൊഴിലാളികളായ ഇവർ പെരുമ്പാവൂരിൽ ജോലി ചെയ്തുവരികയായിരുന്നു. വെള്ളിയാഴ്ച രാത്രി വീട് വളഞ്ഞാണ് എൻഐഎ ഇവരെ പിടികൂടിയത്. കൊച്ചിയിലും,ഡൽഹിയിലുമുൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണങ്ങൾ നടത്താനായിരുന്നു ഇവരുടെ ലക്ഷ്യം എന്നാണ് ലഭിക്കുന്ന വിവരം. പിടിയിലായ മൂന്നുപേരും ബംഗാൾ സ്വദേശികളാണ്. രാജ്യത്ത് 11 ഇടങ്ങളിലായി എൻഐഎ നടത്തിയ റെയ്ഡിൽ ഒമ്പത് അൽ ഖ്വയ്ദ തീവ്രവാദികൾ പിടിയിലായി. പശ്ചിമബംഗാളിലെ മുർഷിദാബാദിൽ നടത്തിയ റെയ്ഡിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പെരുമ്പാവൂരിൽ റെയ്ഡ് നടത്തിയത്. പിടിയിലായവരെ എൻഐഎ ചോദ്യം ചെയ്തുവരികയാണ്. സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ കൂടി സഹായത്തോടെയായിരുന്നു എൻഐഎ പെരുമ്പാവൂരിൽ റെയ്ഡ് നടത്തിയത്.
Read More » - Top StoriesSeptember 19, 20200 152
കേരളത്തില്‍ വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം : കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് കോട്ടയം, ഇടുക്കി ജില്ലകളിലും നാളെ എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും തിങ്കളാഴ്ച്ച ഇടുക്കി, പാലക്കാട്, മലപ്പുറം കോഴിക്കോട്, വയനാട് ജില്ലകളിലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തെക്കന്‍ ചൈന കടലില്‍ രൂപപ്പെട്ട ‘ന്യോള്‍ ‘ ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ അറബിക്കടലില്‍ കാലവര്‍ഷ കാറ്റ് ശക്തമാകും. ഒപ്പം ന്യോള്‍ ചുഴലിക്കാറ്റ് ദുര്‍ബലമായി ബംഗാള്‍ ഉള്‍ക്കടലില്‍ പ്രവേശിച്ച് നാളത്തോടെ ന്യൂനമര്‍ദം രൂപപ്പെടാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മലയോര മേഖലകളില്‍ മഴ കനത്തേക്കും. തിങ്കളാഴ്ച്ച വരെ എല്ലാ ജില്ലകളിലും മഴമുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാര അതോറിറ്റി നിര്‍ദേശം നല്‍കി. മലയോര മേഖലകളിലേക്കുള്ള രാത്രി യാത്ര പൂര്‍ണമായി ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളോട് ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താനും നിര്‍ദേശം. കേരള തീരത്ത് ശക്തമായ കാറ്റിനും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയണ്ട്. കടല്‍ പ്രക്ഷുബ്ദ്ധമാകാനും സാധ്യതയുള്ളതിനാല്‍മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്. കടലേറ്റ ഭീഷണിയുള്ളതിനാല്‍ തീരമേഖലയില്‍ താമസിക്കുന്നവരും ജാഗ്രത പുലര്‍ത്തണം.
Read More » - Top StoriesSeptember 18, 20200 156
കേരളത്തിൽ ഇന്ന് 3849 പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ്
തിരുവനന്തപുരം : കേരളത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 3849 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 410 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 102 ആരോഗ്യ പ്രവർത്തകർക്കും എറണാകുളം ജില്ലയിലെ 3 ഐഎൻഎച്ച്എസ് ജീവനക്കാർക്കും ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. തിരുവനന്തപുരം- 893, കോഴിക്കോട് -384, കൊല്ലം- 342, എറണാകുളം -314, തൃശൂർ- 312, മലപ്പുറം, കണ്ണൂർ- 283 വീതം, ആലപ്പുഴ- 259, പാലക്കാട്- 228, കോട്ടയം- 223, കാസർഗോഡ് -122, പത്തനംതിട്ട- 75, ഇടുക്കി- 70, വയനാട്- 61 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. സംസ്ഥാനത്ത് ഇന്ന് 4167 പേർക്ക് കോവിഡ്. 12 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2744 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
Read More » - Top StoriesSeptember 18, 20200 165
സംസ്ഥാനത്ത് ഇന്ന് 18 പുതിയ ഹോട്ട് സ്പോട്ടുകൾ
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 18 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ നെടുമ്പ്രം (കണ്ടൈൻമെന്റ് സോൺ വാർഡ് 5), ആറന്മുള (17), കോന്നി (സബ് വാർഡ് 16), ഏഴംകുളം (12), റാന്നി അങ്ങാടി (സബ് വാർഡ് 7), തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട (9), പാവറട്ടി (സബ് വാർഡ് 3), മുല്ലശേരി (സബ് വാർഡ് 15), കടുക്കുറ്റി (സബ് വാർഡ് 9), ആലപ്പുഴ ജില്ലയിലെ മാവേലിക്കര തെക്കേക്കര (സബ് വാർഡ് 7), അമ്പലപ്പുഴ നോർത്ത് (16), വീയപുരം (സബ് വാർഡ 1), ഇടുക്കി ജില്ലയിലെ കാഞ്ചിയാർ (14), കടയത്തൂർ (സബ് വാർഡ് 3, 4, 8), കോട്ടയം ജില്ലയിലെ ചിറക്കടവ് (11), മുളക്കുളം (8), വയനാട് ജില്ലയിലെ അമ്പലവയൽ (സബ് വാർഡ് 7), കൊല്ലം ജില്ലയിലെ ഉമ്മന്നൂർ (10) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. 12 പ്രദേശങ്ങളെ ഇന്ന് ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവിൽ 614 ഹോട്ട് സ്പോട്ടുകളാണുള്ളത്.
Read More » - Top StoriesSeptember 18, 20200 155
സംസ്ഥാനത്ത് ഇന്ന് 4167 പേർക്ക് കോവിഡ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 4167 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം- 926, കോഴിക്കോട്- 404, കൊല്ലം- 355, എറണാകുളം- 348, കണ്ണൂർ- 330, തൃശൂർ- 326, മലപ്പുറം- 297, ആലപ്പുഴ- 274, പാലക്കാട്- 268, കോട്ടയം- 225, കാസർഗോഡ്- 145, പത്തനംതിട്ട- 101, ഇടുക്കി- 100, വയനാട്- 68 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 12 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബർ 9ന് മരണമടഞ്ഞ എറണാകുളം തോപ്പിൽക്കാട് സ്വദേശിനി പാർവതി (75), സെപ്റ്റംബർ 11ന് മരണമടഞ്ഞ തിരുവനന്തപുരം തിരുമല സ്വദേശി പ്രതാപചന്ദ്രൻ (75), കൊല്ലം തങ്കശേരി സ്വദേശിനി മാർഗറ്റ് (68), തൃശൂർ മുണ്ടൂർ സ്വദേശി ഔസേപ്പ് (87), തൂത്തുക്കുടി സ്വദേശിനി അഞ്ജല (55), തിരുവനന്തപുരം ബാലരാമപുരം സ്വദേശി രാജൻ (53), തിരുവനന്തപുരം പൂന്തുറ സ്വദേശിനി മേഴ്സ്ലി (72), പാലക്കാട് ചേമ്പ്ര സ്വദേശി സൈദാലി (58), സെപ്റ്റംബർ 13ന് മരണമടഞ്ഞ കാസർഗോഡ് പടന്ന സ്വദേശിനി സഫിയ (79), സെപ്റ്റംബർ 14ന് മരണമടഞ്ഞ മലപ്പുറം പൂക്കയിൽ സ്വദേശിനി സുഹറ (58) മലപ്പുറം കോക്കൂർ സ്വദേശി കുഞ്ഞിമുഹമ്മദ് (85), സെപ്റ്റംബർ 15ന് മരണമടഞ്ഞ മലപ്പുറം എടക്കര സ്വദേശി അബ്ദുറഹ്മാൻ (68) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 501 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 48 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 165 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 3849 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.അതിൽ 410 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം- 893, കോഴിക്കോട് -384, കൊല്ലം- 342, എറണാകുളം -314, തൃശൂർ- 312, മലപ്പുറം, കണ്ണൂർ- 283 വീതം, ആലപ്പുഴ- 259, പാലക്കാട്- 228, കോട്ടയം- 223, കാസർഗോഡ് -122, പത്തനംതിട്ട- 75, ഇടുക്കി- 70, വയനാട്- 61 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 102 ആരോഗ്യ പ്രവർത്തകർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം- 27, കണ്ണൂർ-…
Read More » - Top StoriesSeptember 18, 20200 142
കൊല്ലത്ത് വിവാഹത്തിൽ പങ്കെടുത്ത പതിനേഴ് പേർക്ക് കൊവിഡ്
കൊല്ലം : പത്തനാപുരത്ത് വിവാഹത്തിൽ പങ്കെടുത്ത പതിനേഴ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തലവൂർ പഞ്ചായത്തിലെ പിടവൂരിൽ നടന്ന വിവാഹത്തിൽ പങ്കെടുത്തവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഫോട്ടോഗ്രാഫർക്കും പാചകക്കാരനും രോഗം സ്ഥിരീകരിച്ചു. വധുവും വരനും നിരീക്ഷണത്തിലാണ്.
Read More »