Month: September 2020
- Top StoriesSeptember 18, 20200 140
ജലീനെതിരെയുള്ള ആരോപണങ്ങൾ നേരിടാൻ ഖുർആനെ പരിചയാക്കി സിപിഎം
തിരുവനന്തപുരം : കെ.ടി ജലീനെതിരെയുള്ള ആരോപണങ്ങൾ നേരിടാൻ ഖുർആനെ പരിചയാക്കി പച്ച വർഗീയത പറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സർക്കാരിനെ ഇകഴ്ത്താൻവേണ്ടി പുണ്യഗ്രന്ഥമായി വിശ്വാസികൾ കരുതുന്ന ഖുറാനെ പോലും രാഷ്ട്രീയ കള്ളക്കളിക്ക് പ്രതിപക്ഷം ആയുധമാക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണൻ പാർട്ടി പത്രത്തിൽ എഴുതിയ ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു. ഖുറാൻ ഇന്ത്യയിൽ നിരോധിച്ചിട്ടുള്ള ഒരു പുസ്തകമാണോ എന്നും ലേഖനത്തിൽ അദ്ദേഹം ചോദിക്കുന്നു. ഇപ്പോൾ നടക്കുന്ന പ്രതിപക്ഷ സമരം ഖുറാനെ അപഹസിക്കുന്നതാണെന്നാണ് കോടിയേരിയുടെ അഭിപ്രായം. കെ.ടി ജലീലിനും എൽഡിഎഫ് സർക്കാരിനുമെതിരെ യുഡിഎഫും ബിജെപിയും നടത്തുന്നത് ‘ഖുർആൻ വിരുദ്ധ’ പ്രക്ഷോഭമാണെന്നാണ് ജാതി, മാതാതീത രാഷ്ട്രീയ പ്രത്യേയ ശാസ്ത്രത്തിന്റെ കാവൽക്കാരൻ ദേശാഭിമാനിയിൽ എഴുതിയത്. ‘അവഹേളനം ഖുറാനോടോ’ എന്ന തലക്കെട്ടിലാണ് അദ്ദേഹത്തിന്റെ ലേഖനം. ഖുറാനെ അവഹേളിക്കുന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നത്. കോൺഗ്രസും മുസ്ലീംലീഗും ഇക്കാര്യത്തിൽ ഒരേ സമീപനമാണ് സ്വീകരിക്കുന്നത്. യുഡിഎഫ്- ബിജെപി പ്രക്ഷോഭം ഗതികിട്ടാപ്രേതമായി ഒടുങ്ങുമെന്നും അദ്ദേഹം പ്രത്യാശിക്കുന്നു.
Read More » - Top StoriesSeptember 18, 20200 179
മതഗ്രന്ഥം ഇറക്കുമതി ചെയ്ത സംഭവത്തിൽ കസ്റ്റംസ് കേസ്; ജലീലിനെ ചോദ്യം ചെയ്യും
കൊച്ചി : നയതന്ത്ര ബാഗിലൂടെ മതഗ്രന്ഥങ്ങൾ കൊണ്ടുവന്ന് കേരളത്തിൽ വിതരണം ചെയ്ത സംഭവത്തിൽ കസ്റ്റംസ് കേസെടുത്തു. നയതന്ത്ര ചാനൽ വഴി ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾ പുറത്ത് വിതരണം ചെയ്യുന്നത് നിയമലംഘനമാണെന്ന വിലയിരുത്തലിലാണ് കേസെടുത്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യും. നയതന്ത്ര ചാനൽ വഴി കേരളത്തിലെത്തിച്ച മതഗ്രന്ഥങ്ങൾ സംസ്ഥാനത്ത് പലസ്ഥലങ്ങളിലും വിതരണം ചെയ്തതിൽ നിയമലംഘനം നടന്നിട്ടുണ്ടെന്നാണ് കസ്റ്റംസിന്റെ പ്രാഥമിക വിലയിരുത്തൽ. ഇത് അന്വേഷിക്കുന്നതിനായി സ്പെഷ്യൽ ടീമിനെ കസ്റ്റംസ് നിയോഗിച്ചു.മതഗ്രന്ഥങ്ങളെക്കൂടാതെ 17,000 കിലോ ഗ്രാം ഈന്തപ്പഴവും നയതന്ത്ര ചാനൽ വഴി കേരളത്തിലെത്തിച്ച് വിതരണം ചെയ്തു.
Read More » - NewsSeptember 17, 20200 169
പ്രശസ്ത സീരിയൽ താരം ശബരീനാഥ് അന്തരിച്ചു
തിരുവനന്തപുരം : പ്രശസ്ത സീരിയൽ താരം ശബരീനാഥ് (49) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം. അരുവിക്കരയിലെ വീടിന് സമീപം ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. മൂക്കിൽനിന്നും ചോര വാർന്ന ഇദ്ദേഹത്തെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു.
Read More » - Top StoriesSeptember 17, 20200 159
സംസ്ഥാനത്ത് ഇന്ന് 2737 പേർക്ക് രോഗമുക്തി
തിരുവനന്തപുരം : കേരളത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2737 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 87,345 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. 34,314 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. തിരുവനന്തപുരം 547, കൊല്ലം 325, പത്തനംതിട്ട 102, ആലപ്പുഴ 196, കോട്ടയം 120, ഇടുക്കി 47, എറണാകുളം 357, തൃശൂർ 140, പാലക്കാട് 114, മലപ്പുറം 214, കോഴിക്കോട് 275, വയനാട് 79, കണ്ണൂർ 97, കാസർകോട് 124 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,13,595 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,89,759 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 23,836 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3081 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,730 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 22,87,796 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,92,765 സാമ്പിളുകളും പരിശോധനയ്ക്കയച്ചു. സംസ്ഥാനത്ത് ഇന്ന് 4351 പേർക്ക് കോവിഡ്. 4081 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 351 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 10 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2737 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
Read More » - Top StoriesSeptember 17, 20200 158
സംസ്ഥാനത്ത് ഇന്ന് 10 കോവിഡ് മരണങ്ങൾ
തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 10 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 489 ആയി. സെപ്റ്റംബർ 13ന് മരണമടഞ്ഞ തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനി ജയകുമാരി (63), തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശി ജേക്കബ് (89), സെപ്റ്റംബർ 14ന് മരണമടഞ്ഞ തിരുവനന്തപുരം കോട്ടപ്പുറം സ്വദേശി നിസാമുദ്ദീൻ (49), സെപ്റ്റംബർ 15ന് മരണമടഞ്ഞ മലപ്പുറം സ്വദേശിനി മറിയകുട്ടി (75), സെപ്റ്റംബർ 9ന് മരണമടഞ്ഞ കൊല്ലം കല്ലുംതാഴം സ്വദേശിനി ഹൗവാ ഉമ്മ (73), കോഴിക്കോട് വളയം സ്വദേശി അബ്ദുള്ള (64), കൊല്ലം പ്രാക്കുളം സ്വദേശിനി ജമീല (62), സെപ്റ്റംബർ 10ന് മരണമടഞ്ഞ കൊല്ലം കുളക്കട സ്വദേശി ശശിധരൻ നായർ (75), തിരുവനന്തപുരം കല്ലാട്ടുമുക്ക് സ്വദേശി സൈനുലാബ്ദീൻ (67), സെപ്റ്റംബർ 11ന് മരണമടഞ്ഞ തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി അബ്ബാസ് (74) എന്നിവരാണ് മരണമടഞ്ഞത്. സംസ്ഥാനത്ത് ഇന്ന് 4351 പേർക്ക് കോവിഡ്. 4081 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 351 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2737 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
Read More » - Top StoriesSeptember 17, 20200 159
കേരളത്തിൽ ഇന്ന് 4000 കടന്ന് സമ്പർക്ക രോഗികൾ
തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 4000 കടന്ന് സമ്പർക്കത്തിലൂടെയുള്ള കോവിഡ് ബാധിതർ. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 4081 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 351 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 72 ആരോഗ്യ പ്രവർത്തകർക്കും ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. തിരുവനന്തപുരം 804, കോഴിക്കോട് 536, എറണാകുളം 358, ആലപ്പുഴ 349, മലപ്പുറം 335, തൃശൂർ 285, കാസർകോട് 278, കണ്ണൂർ 232, പാലക്കാട് 211, കൊല്ലം 210, കോട്ടയം 198, പത്തനംതിട്ട 107, വയനാട് 99, ഇടുക്കി 79 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. സംസ്ഥാനത്ത് ഇന്ന് 4351 പേർക്ക് കോവിഡ്. 10 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2737 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
Read More » - Top StoriesSeptember 17, 20200 153
സംസ്ഥാനത്ത് ഇന്ന് 20 പുതിയ ഹോട്ട് സ്പോട്ടുകൾ
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 20 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ അശമന്നൂർ (കണ്ടൈൻമെന്റ് സോൺ വാർഡ് 9), അയവന (സബ് വാർഡ് 11), ചേന്ദമംഗലം (സബ് വാർഡ് 3), കുട്ടമ്പുഴ (3), മലയാറ്റൂർ നീലേശ്വരം (സബ് വാർഡ് 14, 16), തൃശൂർ ജില്ലയിലെ വള്ളത്തോൾ നഗർ (സബ് വാർഡ് 12), പാഞ്ചൽ (സബ് വാർഡ് 15), കൊണ്ടാഴി (3), നാട്ടിക (സബ് വാർഡ് 8), കോഴിക്കോട് ജില്ലയിലെ തുറയൂർ (1, 13 (സബ് വാർഡ്), കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി (സബ് വാർഡ് 7), കൂരാചുണ്ട് (സബ് വാർഡ് 13), പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട മുൻസിപ്പാലിറ്റി (21, 22), കല്ലൂപ്പാറ (7), ആലപ്പുഴ ജില്ലയിലെ രാമങ്കരി (8), ഇടുക്കി ജില്ലയിലെ ഇടവെട്ടി (സബ് വാർഡ് 6), വയനാട് ജില്ലയിലെ മൂപ്പൈനാട് (6, 8), കോട്ടയം ജില്ലയിലെ തിരുവാർപ്പ് (9), പാലക്കാട് ജില്ലയിലെ കോട്ടായി (12), കൊല്ലം ജില്ലയിലെ കുളക്കട (7) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. 21 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവിൽ 608 ഹോട്ട് സ്പോട്ടുകളാണുള്ളത്.
Read More » - Top StoriesSeptember 17, 20200 155
കേരളത്തിൽ ഇന്ന് 4351 പേർക്ക് കോവിഡ്
തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 4351 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 820, കോഴിക്കോട് 545, എറണാകുളം 383, ആലപ്പുഴ 367, മലപ്പുറം 351, കാസർകോട് 319, തൃശൂർ 296, കണ്ണൂർ 260, പാലക്കാട് 241, കൊല്ലം 218, കോട്ടയം 204, പത്തനംതിട്ട 136, വയനാട് 107, ഇടുക്കി 104 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. 10 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബർ 13ന് മരണമടഞ്ഞ തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനി ജയകുമാരി (63), തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശി ജേക്കബ് (89), സെപ്റ്റംബർ 14ന് മരണമടഞ്ഞ തിരുവനന്തപുരം കോട്ടപ്പുറം സ്വദേശി നിസാമുദ്ദീൻ (49), സെപ്റ്റംബർ 15ന് മരണമടഞ്ഞ മലപ്പുറം സ്വദേശിനി മറിയകുട്ടി (75), സെപ്റ്റംബർ 9ന് മരണമടഞ്ഞ കൊല്ലം കല്ലുംതാഴം സ്വദേശിനി ഹൗവാ ഉമ്മ (73), കോഴിക്കോട് വളയം സ്വദേശി അബ്ദുള്ള (64), കൊല്ലം പ്രാക്കുളം സ്വദേശിനി ജമീല (62), സെപ്റ്റംബർ 10ന് മരണമടഞ്ഞ കൊല്ലം കുളക്കട സ്വദേശി ശശിധരൻ നായർ (75), തിരുവനന്തപുരം കല്ലാട്ടുമുക്ക് സ്വദേശി സൈനുലാബ്ദീൻ (67), സെപ്റ്റംബർ 11ന് മരണമടഞ്ഞ തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി അബ്ബാസ് (74) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 489 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 57 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 141 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 4081 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 351 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 804, കോഴിക്കോട് 536, എറണാകുളം 358, ആലപ്പുഴ 349, മലപ്പുറം 335, തൃശൂർ 285, കാസർകോട് 278, കണ്ണൂർ 232, പാലക്കാട് 211, കൊല്ലം 210, കോട്ടയം 198, പത്തനംതിട്ട 107, വയനാട് 99, ഇടുക്കി 79 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 72 ആരോഗ്യ പ്രവർത്തകർക്കാണ്…
Read More » - Top StoriesSeptember 17, 20200 139
എട്ടു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം കെ.ടി ജലീലിനെ വിട്ടയച്ചു
കൊച്ചി : എട്ടു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ദേശീയ അന്വേഷണ ഏജൻസി മന്ത്രി കെ.ടി ജലീലിനെ വിട്ടയച്ചു. വൈകിട്ട് അഞ്ച് മണിയോടെയാണ് ജലീൽ കൊച്ചി എൻ.ഐ.എ ഓഫീസിൽ നിന്ന് പുറക്കേക്കിറങ്ങിയത്. മാധ്യമങ്ങൾ അറിയാതിരിക്കാൻ പുലർച്ചെതന്നെ ജലീൽ എൻ.ഐ.എ. ഓഫീസിലെത്തിയിരുന്നു. സർക്കാർ വാഹനമുപേക്ഷിച്ച് രാവിലെ ആറുമണിയോടെ മുൻ എംഎൽഎ എ.എം.യൂസഫിന്റെ കാറിലാണ് മന്ത്രി കൊച്ചിയിലെ എൻ.ഐ.എ. ഓഫീസിൽ എത്തിയത്. ഇതേ കാറിൽ തന്നെയാണ് ചോദ്യം ചെയ്യൽ പൂർത്തിയാക്കി മന്ത്രി മടങ്ങിയതും.
Read More » - Top StoriesSeptember 17, 20200 144
മുഖ്യമന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെടാത്തത് അന്വേഷണം തന്നിലേക്ക് എത്തുമെന്ന ഭയം മൂലം: ചെന്നിത്തല
ആലപ്പുഴ : സംസ്ഥാനത്തെ ഒരു മന്ത്രിയെ എൻഐഎ ചോദ്യം ചെയ്യുന്നത് കേരളത്തിന് തന്നെ നാണക്കേടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ഇനിയെങ്കിലും ജലീലിന്‍റെ രാജി ആവശ്യപ്പെടുമോയെന്നും അദ്ദേഹം ചോദിച്ചു . അഴിമതിയിൽ പൂർണമായി മുങ്ങിയ ഈ സർക്കാരിനെ ആർക്കും രക്ഷിക്കാൻ കഴിയില്ല അന്വേഷണം തന്നിലേക്ക് എത്തുമെന്ന ഭയം മൂലമാണ് മുഖ്യമന്ത്രി മന്ത്രിയുടെ രാജി ആവശ്യപ്പെടാത്തത്. സംസ്ഥാന സർക്കാർ ഇപ്പോൾ നേരിടുന്നത് അസാധാരണ സാഹചര്യം. മന്ത്രി ജലീൽ കുറ്റബോധം കൊണ്ടാണ് ജനങ്ങളിൽ നിന്ന് ഓടിയൊളിക്കാൻ ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Read More »