News
സ്വർണ്ണക്കടത്ത് കേസ്: കാരാട്ട് ഫൈസലിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു
കൊച്ചി : സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെത്ത കൊടുവള്ളി നഗരസഭാ കൗൺസിലർ കാരാട്ട് ഫൈസലിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. 24 മണിക്കൂറോളം നീണ്ട നിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് ഫൈസലിനെ വിട്ടയച്ചത്.
ഇന്ന് ഉച്ചയോടെയാണ് ഫൈസലിനെ വിട്ടയച്ചത്. അറസ്റ്റ് ചെയ്യാൻ തക്ക തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് വിവരം. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു ഫൈസലിനെ വീട്ടിലെത്തി കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. ഇദ്ദേഹം എംഡിയായ കൊടുവള്ളിയിലെ കിംസ് ആശുപത്രിയിലും പരിശോധന നടന്നിരുന്നു. സന്ദീപ് നായരുടെ ഭാര്യയുടേയും സ്വപ്ന സുരേഷിന്റേയും മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഫൈസലിനെ ഇന്നലെ കസ്റ്റഡിയിലെടുത്തത്.