News
കലാഭവൻ മണിയുടെ സഹോദരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു
തൃശ്ശൂർ : അന്തരിച്ച നടൻ കലാഭവൻ മണിയുടെ അനുജനും നർത്തകനുമായ ഡോ. ആർ.എൽ.വി രാമകൃഷ്ണനെ അമിതമായ അളവിൽ ഉറക്ക ഗുളിക ഉള്ളിൽ ചെന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ സ്ഥാപനമായ കുന്നിശേരി രാമൻ കലാഗൃഹത്തിലാണ് വൈകിട്ടോടെ അവശനിലയിൽ കണ്ടെത്തിയത്.
തുടർന്ന് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹം അപകടനില തരണം ചെയ്തതായാണ് റിപ്പോർട്ട്.
കേരള സംഗീത നാടക അക്കാദമിയുടെ ഓണ്‍ലൈന്‍ നൃത്തോത്സവം പരിപാടിയില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ അവസരം നിഷേധിച്ചതായി രാമകൃഷ്ണന്‍ പരാതിപ്പെട്ടിരുന്നു. സംഗീത നാടക അക്കാദമി സെക്രട്ടറി രാധാകൃഷ്ണന്‍ നായര്‍ തന്നോട് ജാതി വിവേചനം കാണിച്ചന്നും ആര്‍എല്‍വി രാമകൃഷ്ണന്‍ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യ ശ്രമം.