Top Stories
ഹാഥ്റസ് ബലാത്സംഗ കേസ് സിബിഐക്ക് വിട്ടു
ലക്നൗ : ഉത്തർപ്രദേശിലെ ഹാഥ്റസിൽ 19 കാരിയെ ബലാത്സംഗം ചെയ്യ്ത്
കൊന്ന കേസിന്റെ അന്വേഷണം സിബിഐക്ക് വിട്ടു. പെൺകുട്ടിയുടെ കുടുംബത്തെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സംഘം സന്ദർശിച്ച ദിവസം തന്നെയാണ് സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്യുകയാണെന്ന് യോഗി സർക്കാർ പ്രഖ്യാപിച്ചത്.
യുപി പോലീസിൽ വിശ്വാസമില്ലെന്നും അന്വേഷണം അട്ടിമറിക്കുമെന്നും പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു.മാധ്യമങ്ങൾക്കും രാഷ്ട്രീയ പാർട്ടി നേതാക്കൾക്കും പെൺകുട്ടിയുടെ ബന്ധുക്കളെ സന്ദർശിക്കാൻ ഇന്നാണ് യുപി പോലീസ് അനുമതി നൽകിയത്. രാഹുൽ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും ഇന്ന് പെൺകുട്ടിയുടെ മാതാപിതാക്കളെ സന്ദർശിച്ചിരുന്നു.
പെൺകുട്ടി ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെടുകയും ബന്ധുക്കളെ ബന്ദികളാക്കി യുപി പോലീസ് മൃതദേഹം സംസ്കരിച്ചതിനുമെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അരങ്ങേറിവരികയാണ്.