ആരോഗ്യ നിലയിൽ പുരോഗതിയുണ്ടന്ന് ട്രംപ്
വാഷിംഗ്ടണ്‍ : തന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇനിയുള്ള ദിവസങ്ങള്‍ നിര്‍ണായകമാണെന്നും, തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ വൈകാതെ മടങ്ങിയെത്തുമെന്നും അദ്ദേഹം പറഞ്ഞു.
ആശുപത്രിയില്‍ നിന്നുള്ള വീഡിയോ സന്ദേശത്തിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ട്രംപ് സുഖംപ്രാപിച്ചുവരികയാണെന്നും, 24 മണിക്കൂറിനിടെ പനി ഉണ്ടായിട്ടില്ലെന്നും വാള്‍ട്ടര്‍ റീഡ് നാഷണല്‍ മിലിട്ടറി ആശുപത്രി ഡോക്ടര്‍മാര്‍ അറിയിച്ചു.
അതേസമയം, ട്രംപിന്റെ ആരോഗ്യ നിലയിൽ ആശങ്കയുണ്ടന്നും, ട്രംപിന് ഓക്സിജൻ സഹായം നൽകുണ്ടെന്നും ചില യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ട്രംപിന്റെ ആരോഗ്യനിലയില്‍ വൈറ്റ് ഹൗസ് നേരത്തെ ആശങ്ക അറിയിച്ചിരുന്നു.
ഒക്ടോബര്‍ രണ്ടിനാണ് ട്രംപിനും, ഭാര്യ മെലാനിയയ്ക്കും കൊവിഡ് സ്ഥിരീകരിച്ചത്.
— Donald J. Trump (@realDonaldTrump) October 3, 2020