ഐഫോണ്‍ വിവാദം: ചെന്നിത്തല നിയമനടപടിക്ക്
തിരുവനന്തപുരം : ഐഫോണ്‍ വിവാദത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിയമനടപടിക്ക്. യൂണി ടാക് ഉടമ സന്തോഷ് ഈപ്പന് നാളെ വക്കീൽ നോട്ടീസ് അയയ്ക്കും. പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് പ്രതിപക്ഷ നേതാവിന്റെ തീരുമാനം.
രണ്ടുദിവസം മുമ്പാണ് യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ സ്വപ്ന സുരേഷിന് നല്‍കാന്‍ അഞ്ച് ഐഫോണ്‍ വാങ്ങിയെന്നും ഇതിലൊന്ന് പ്രതിപക്ഷ നേതാവിന് നല്‍കിയതെന്നുമുളള വിവരം പുറത്തുന്നത്.ലൈഫ് മിഷനിലെ സി ബിഐ അന്വേഷണം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആയിരുന്നു ഈ വെളിപ്പെടുത്തല്‍.യൂണിടാക്കിന്റെ പേരില്‍ കൊച്ചിയിലെ കടയില്‍ നിന്ന് ആറ് ഐ ഫോണുകളാണ്. വാങ്ങിയത്. ഇതില്‍ 5 ഐ ഫോണുകളാണ് സ്വപ്ന സുരേഷിന് കൈമാറിയത്. ഈ അഞ്ച് ഫോണുകളില്‍ ഒന്ന് തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ വച്ച് സ്വപ്ന സുരേഷ് രമേശ് ചെന്നിത്തലയ്ക്ക് കൈമാറി എന്നാണ് സന്തോഷ് ഈപ്പന്റെ ആരോപണം.