Top Stories
ഡി.കെ. ശിവകുമാറിന്റെ വീട്ടിലും ഓഫീസുകളിലും സിബിഐ റെയ്ഡ്
ന്യൂഡൽഹി : കർണാടക പിസിസി അധ്യക്ഷൻ ഡി.കെ. ശിവകുമാറിന്റെ വീട്ടിലും ഓഫീസുകളിലും സിബിഐ റെയ്ഡ്. കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലായി 14 ഇടങ്ങളിലായി റെയ്ഡ്. സഹോദരൻ ഡി.കെ. സുരേഷിന്റെ വീടുകളിലും ഓഫീസുകളിലും റെയ്ഡ് നടക്കുന്നുണ്ട്.
കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് എൻഫോഴ്സമെന്റ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങൾ വെച്ചാണ് സിബിഐ ഡി.കെ. ശിവകുമാറിനെതിരെ അഴിമതി കേസ് രജിസ്റ്റർ ചെയ്തത്. സൗരോർജ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതി ആരോപണവുമായി ബന്ധപ്പെട്ടാണ് ഈ കേന്ദ്രങ്ങളിൽ ഒരേസമയം റെയ്ഡ് നടക്കുന്നത്.