കേരളത്തിൽ ഇന്ന് 24 കോവിഡ് മരണങ്ങൾ
തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 24 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 930 ആയി.
തിരുവനന്തപുരം പാച്ചല്ലൂർ സ്വദേശി പീരുമുഹമ്മദ് (60), തിരുവനന്തപുരം സ്വദേശി വിജയകുമാരൻ നായർ (72), വള്ളംവെട്ടികോണം സ്വദേശി രാജു (45), പ്ലാവിലക്കോണം സ്വദേശിനി ശ്രീകുമാരി (58), മരിയപുരം സ്വദേശി മോഹനൻ (61), വിഴിഞ്ഞം സ്വദേശി രാജേഷ് (36), ശാന്തിവിള സ്വദേശി വിജയൻ (58), നളന്ദനട സ്വദേശി രാജേന്ദ്രൻ (68), പാളയം സ്വദേശിനി സാവിത്രി (60), കൊല്ലം ഇരവിപുരം സ്വദേശി ശിവശങ്കരൻ (74), മരുതാടി സ്വദേശി ശശി (84), കൊട്ടാരക്കര സ്വദേശി സോമൻ (65), കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശി നളിനാക്ഷൻ (78), തിരുവമ്പാടി സ്വദേശിനി സുശീല (46), പാലിശേരി സ്വദേശി അശോകൻ (58), നരിക്കുന്നി സ്വദേശി അബ്ദുൾ ഗഫൂർ (49), ഏലത്തൂർ സ്വദേശി ബാലകൃഷ്ണൻ (82), അത്തോളി സ്വദേശിനി ഷീജ (49), വടകര സ്വദേശി മൂസ (65), ഒളവണ്ണ സ്വദേശി ചന്ദ്രമോഹൻ (69), മൊയിലോത്തറ സ്വദേശി ഗോപാലൻ (75), കൊടിയത്തൂർ സ്വദേശിനി സൈനബ (68), കാസർഗോഡ് ഉപ്പള സ്വദേശിനി റുഖിയാബി (86), ഉദുമ സ്വദേശി കൃഷ്ണൻ (84) എന്നിവരാണ് മരണമടഞ്ഞത്.
സംസ്ഥാനത്ത് ഇന്ന് 5445 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. 4616 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 502 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 7003 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി