News
ലൈഫ് മിഷന്‍ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി : ലൈഫ് മിഷന്‍ പദ്ധതിയിലെ സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാരും യൂണിടാക് ഉടമയും സമര്‍പ്പിച്ച ഹര്‍ജികൾ ഇന്ന് ഹൈകോടതി പരിഗണിക്കും.
വിദേശ സഹായം സ്വീകരിച്ചത് കേന്ദ്ര ചട്ടങ്ങള്‍ ലംഘിച്ചെന്നാണ് കഴിഞ്ഞദിവസം സിബിഐ കോടതിയെ വ്യക്തമാക്കിയത്. യൂണിടാക്ക് ഉടമ പണവും ഐഫോണും നല്‍കിയത് കൈക്കൂലിയാണെന്നും സിബിഐ അറിയിച്ചിരുന്നു. കേസില്‍ സംസ്ഥാന സര്‍ക്കാര്‍ എങ്ങനെയാണ് എഫ് സി ആര്‍ എ നിയമം ലംഘിച്ചതെന്ന് വ്യക്തമാക്കാന്‍ സിബിഐയോട് കോടതി ആവശ്യപ്പെട്ടിരുന്നു.