Top Stories
സ്വർണക്കടത്ത് കേസ്: ശിവശങ്കറിനെ വീണ്ടും കസ്റ്റംസ് ചോദ്യം ചെയ്യുന്നു
കൊച്ചി : സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ ചോദ്യം ചെയ്യലിനായി വീണ്ടും കസ്റ്റംസ് ഓഫീസിൽ ഹാജരായി. ഇത് രണ്ടാം തവണയാണ് സ്വർണക്കടത്ത് കേസിൽ ശിവശങ്കർ കസ്റ്റംസിന് മുന്നിലെത്തുന്നത്.
ഡിജിറ്റൽ തെളിവുകൾ നിരത്തിയാകും ഇന്ന് ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുക എന്നാണ് സൂചന. മറ്റുപ്രതികളിൽ നിന്ന് ലഭിച്ച വിവരങ്ങളും നേരത്തെ നൽകിയ മൊഴികളിലും വ്യക്തത വരുത്തും. സ്വർണക്കടത്തിന് പുറമെ യുഎഇ കോൺസുലേറ്റ് വഴി എത്തിയ ഈന്തപ്പഴ വിതരണം സംബന്ധിച്ചും ശിവശങ്കറിൽ നിന്ന് കസ്റ്റംസ് വിവരങ്ങൾ തേടുമെന്നാണ് സൂചന.