ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 3 കോടി 74 ലക്ഷം പിന്നിട്ടു
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി എഴുപത്തിനാല് ലക്ഷം പിന്നിട്ടു. ഇതുവരെ 3,7450,148 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 10,77,218 പേര് മരണമടഞ്ഞു. 2,8099,954 പേർ രോഗമുക്തി നേടി.
അമേരിക്കയില്‍ സ്ഥിതി ഗുരുതരമായി തുടരുകയാണ്. 79 ലക്ഷത്തിലധികം പേര്‍ക്കാണ് യു.എസില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 219000 പിന്നിട്ടു. 50 ലക്ഷത്തിലധികം പേർ രോഗമുക്തി നേടി.
രോഗികളുടെ എണ്ണത്തില്‍ ലോകത്ത് ബ്രസീലാണ് മൂന്നാം സ്ഥാനത്ത്. രാജ്യത്ത് ഇതുവരെ 50,91,840 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണം ഒന്നര ലക്ഷം കടന്നു. 44,53,722 പേര് രോഗമുക്തി നേടി.
ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം എഴുപത് ലക്ഷം പിന്നിട്ടു. മരണസംഖ്യ 1.08 ലക്ഷം കടന്നു. കഴിഞ്ഞ ദിവസം 82,753 പേര് രോഗമുക്തരായി, 926 പേര് മരിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 85.81 ശതമാനമായി ഉയര്‍ന്നു. തുടര്‍ച്ചയായി രണ്ടാം ദിവസവും ചികിത്സയിലുള്ളവര്‍ 9 ലക്ഷത്തിനു താഴെയാണ്. ചികിത്സയിലുള്ളത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ 12.65 ശതമാനം മാത്രമാണ്.
രാജ്യത്ത് ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് ബാധ കേരളത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ കേരളത്തില്‍ 11,755 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. ഇതുവരെ ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയിരുന്ന മഹാരാഷ്ട്രയില്‍ 11,416 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തത്. കര്‍ണാടകയില്‍ 10,517ഉം ആന്ധ്രയില്‍ 5,653ഉം തമിഴ്നാട്ടില്‍ 5,242ഉം ആണ് പുതിയ കേസുകള്‍. ഡല്‍ഹിയില്‍ 2,860 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു.