Top Stories
നടി ഖുശ്ബു ബിജെപിയിൽ ചേർന്നു
ഡൽഹി : പ്രമുഖ തെന്നിന്ത്യന്‍ താരം ഖുശ്ബു ബിജെപിയിൽ ചേർന്നു. ബിജെപിയുടെ ദില്ലിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഖുശ്ബു ബിജെപിയുടെ ഭാഗമായത്. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സിടി രവിയാണ് ഖുശ്ബുവിന് ബിജെപി അംഗത്വ നല്‍കിയത്.
നേരത്തെ ഖുശ്ബുവിനെ കോണ്‍ഗ്രസ് പാര്‍ട്ടി പദവിയില്‍ നിന്ന് നീക്കിയിരുന്നു. എഐഎസിസി വക്താവ് സ്ഥാനത്ത് നിന്നാണ് പാര്‍ട്ടി ഖുശ്ബുവിനെ പുറത്താക്കിയത്. തുടർന്ന് ഖുശ്ബുവിന്റെ രാജിക്കത്തും പുറത്ത് വന്നിരുന്നു. പാര്‍ട്ടിയുമായി യോജിച്ച് പോകാനാകില്ലെന്ന് കാട്ടിയാണ് രാജിക്കത്ത് നല്‍കിയത്.