Top Stories
നടൻ ടൊവിനോ തോമസ് ആശുപത്രി വിട്ടു
കൊച്ചി : സിനിമാ ചിത്രീകരണത്തിനിടെ വയറിന് പരിക്കേറ്റ് ചികിത്സയിലായിരുന്ന നടൻ ടൊവിനോ തോമസ് ആശുപത്രി വിട്ടു. ‘കള’ എന്ന പുതിയ സിനിമക്ക് വേണ്ടിയുള്ള സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ പിറവത്തെ സെറ്റിൽ വച്ചാണ് പരിക്കേറ്റത്.
കടുത്ത വയറുവേദനയെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ടോവിനോയെ പരിശോധനയിൽ ആന്തരിക രക്തസ്രാവമുണ്ടെന്ന് വ്യക്തമായതോടെ നിരീക്ഷണത്തിനായി ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു.