Top Stories
നീറ്റ് പരീക്ഷ എഴുതാന്‍ കഴിയാത്ത കുട്ടികള്‍ക്ക് വീണ്ടും പരീക്ഷ നടത്തും
ന്യൂഡല്‍ഹി : നീറ്റ് പ്രവേശന പരീക്ഷ എഴുതാന്‍ കഴിയാത്ത കുട്ടികള്‍ക്ക് പരീക്ഷ എഴുതാന്‍ സുപ്രീം കോടതി അനുമതി നല്‍കി. കൊവിഡ് കാരണമോ, കണ്ടെയ്ന്‍മെന്റ് സോണില്‍പ്പെട്ടത് കാരണമോ കഴിഞ്ഞ പരീക്ഷ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും അവസരം നല്‍കാനാണ് തീരുമാനം.
ഒക്ടോബര്‍ 14ന് പരീക്ഷ നടത്തും. കേന്ദ്ര നിര്‍ദേശം കോടതി അംഗീകരിക്കുകയായിരുന്നു. കോടതിയുടെ തീരുമാനത്തെ തുടര്‍ന്ന് നീറ്റ് ഫലപ്രഖ്യാപനം ഒക്‌ടോബര്‍ 16ലേക്ക് മാറ്റി. കേന്ദ്ര സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് കോടതില്‍ ഹാജരായത്.