Top Stories
എം.ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. എന്‍ഫോസ്‌മെന്റ് കേസില്‍ ആണ് ഹര്‍ജി നല്‍കിയത്. ഇന്ന് രാവിലെ 11 മണിക്ക് അടിയന്തിരമായി ഹാജരാകാന്‍ എന്‍ഫോഴ്സ്മെന്റ് ആവശ്യപ്പെട്ടിരുന്നു.അടിയന്തരമായി വിളിപ്പിച്ചതിന് പിന്നില്‍ അറസ്റ്റിന് സാധ്യതയെന്ന നിയമോപദേശം ലഭിച്ചതിനെതുടര്‍ന്നാണ് ശിവശങ്കര്‍ കോടതിയെ സമീപിച്ചതെന്നാണ് സൂചന.
നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ വേണ്ടെന്ന നിലപാടിലായിരുന്ന ശിവശങ്കര്‍, എന്‍ഫോസ്‌മെന്റ് അടിയന്തരമായി വിളിപ്പിച്ച സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചത്. ശിവശങ്കര്‍ ഇന്ന് എന്‍ഫോഴ്സ്മെന്റിന് മുന്നില്‍ ഹാജരാകില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയ സാഹര്യത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കൂടുതല്‍ സമയം ചോദിക്കുമെന്നാണ് വിവരം.