Top Stories
സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യത; 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവന്തപുരം : സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഉച്ചക്ക് രണ്ടുമണി മുതല്‍ രാത്രി പത്തുമണിവരെ ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ് നൽകി.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട തീവ്രന്യൂനമര്‍ദ്ദം, ആന്ധ്ര തീരം വഴി കരയില്‍ പ്രവേശിച്ചതാണ് കേരളത്തിലും മഴയ്ക്ക് കാരണമായിരിക്കുന്നത്. ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്.