Top Stories
എം.ശിവശങ്കറിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
കൊച്ചി : മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് ഹൈക്കോടതി. ഈ മാസം 23 വരെയാണ് ശിവശങ്കറിന്റെ അറസ്റ്റ് തടഞ്ഞത്. ശിവശങ്കർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കോടതി ഉത്തരവ്.
സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയതിനു പിന്നാലെയാണ് മുൻകൂർ ജാമ്യാപേക്ഷയുമായി ശിവശങ്കർ ഹൈക്കോടതിയെ സമീപിച്ചത്. എൻഐഎ ഉൾപ്പെടെയുള്ള വിവിധ കേന്ദ്ര ഏജൻസികൾ മുൻപ് ശിവശങ്കറിനെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. വീണ്ടും അടിയന്തിരമായി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഈ ഡി ആവശ്യപ്പെട്ടത് അറസ്റ്റ് ചെയ്യാനായിരിക്കുമെന്ന ആശങ്കയിലാണ് ശിവശങ്കറിന്റെ മുൻകൂർ ജാമ്യപേക്ഷ.