News
മദ്യത്തിന്റെ പേരിൽ തർക്കം: മകന്‍ അച്ഛനെ വെട്ടിക്കൊന്നു
കൊച്ചി : മകൻ വാങ്ങിവച്ച മദ്യം അച്ഛനെടുത്ത് കുടിച്ചതിന്റെ പേരിലുണ്ടായ വഴക്കിനെ തുടര്‍ന്ന് അച്ഛനെ മകന്‍ വെട്ടിക്കൊന്നു. ചേരാനല്ലൂരിലാണ് സംഭവമുണ്ടായത്. വിഷ്ണുപുരം സ്വദേശി ഭരതനാണ് മരിച്ചത്. മകന്‍ വിഷ്ണുവാണ് അച്ഛനെ വെട്ടിയത്.
വിഷ്ണു വാങ്ങിവെച്ച മദ്യം അച്ഛന്‍ എടുത്തതിനെ ചൊല്ലിയാണ് ഇരുവരും തര്‍ക്കത്തിലായത്. തുടര്‍ന്ന് ഇരുവരും പരസ്പരം വെട്ടുകയായിരുന്നു. വിഷ്ണുവിന്റെ വെട്ടേറ്റ് ഭരതന്റെ കുടല്‍ പുറത്തുവന്നിരുന്നു. വിഷ്ണുവിന്റെ തലയ്ക്കും വെട്ടേറ്റു.
ഇന്നലെ വൈകിട്ടോടെയാണ് അച്ഛനും മകനും ഏറ്റമുട്ടിയത്. തുടര്‍ന്ന് ഇരുവരേയും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെയാണ് ഭരതന്‍ മരിച്ചത്. ചേരാനെല്ലൂര്‍ പൊലീസ് കേസെടുത്തു.