News
പാലക്കാട് വ്യാജമദ്യം കഴിച്ച് മൂന്ന് പേര് മരിച്ചു
പാലക്കാട് : കഞ്ചിക്കോട് വ്യാജമദ്യം കഴിച്ച് മൂന്ന് പേര് മരിച്ചു. അയ്യപ്പന് (55), രാമന്, (55) ,ശിവന് (37) എന്നിവരാണ് മരിച്ചത്. പയറ്റുകാട് കോളനിയിലാണ് സംഭവം. ഇന്നലെയും ഇന്നുമായാണ് ഇവര്‍ മരണപ്പെട്ടത്.
ഇന്നലെയാണ് ഇവര്‍ മദ്യപിച്ചത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ സംഭവത്തില്‍ കൂടുതല്‍ സ്ഥിരീകരണം ഉണ്ടാവുകയുളളൂ. വ്യാജമദ്യം കഴിച്ചതാണ് മരണകാരണമെന്ന് സംശയിക്കുന്നതായും, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷം ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിക്കുമെന്നും പൊലീസ് സൂചിപ്പിച്ചു.