ജലീലും, കടകംപളളിയും പലവട്ടം കോണ്‍സുലേറ്റ് സന്ദർശിച്ചുവെന്ന് സരിത്ത്
തിരുവനന്തപുരം : കെ.ടി ജലീലും, കടകംപളളി സുരേന്ദ്രനും,കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാരും മകനും, പലവട്ടം കോണ്‍സുലേറ്റില്‍ വന്നിരുന്നതായി സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്ത് എന്‍ഫോഴ്‌സ്‌മെന്റിന് മൊഴി നല്‍കി. കോണ്‍സുലേറ്റ് ജനറലിനെ കണ്ട് മകന്റെ യു.എ.ഇയിലെ ജോലിക്കാര്യം ശരിയാക്കാനാണ് കടകംപളളി സുരേന്ദ്രന്‍ വന്നിരുന്നതെന്നാണ് മൊഴി.
കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാരും മകന്‍ അബ‌്ദുള്‍ ഹക്കീമും പലവട്ടം കോണ്‍സുലേറ്റ് സന്ദര്‍ശിച്ചത് സംഭാവനകള്‍ സ്വീകരിക്കുന്നതിനും മതഗ്രന്ഥങ്ങള്‍ വാങ്ങാനുമാണെന്നും സരിത്ത് നല്‍കിയ മൊഴിയില്‍ പറയുന്നു.
സ്വപ്‌നയ്‌ക്ക് സ്‌പേസ്‌പാര്‍ക്കില്‍ ജോലി ലഭിച്ചത് ശിവശങ്കറിന്റെ ശുപാര്‍ശയിലാണെന്നും കളളക്കടത്തിനെ കുറിച്ച് കോണ്‍സലിന് അറിവുണ്ടായിരുന്നില്ലന്നും സരിത്ത് മൊഴി നല്‍കിയിട്ടുണ്ട്. കോണ്‍സല്‍ ജനറലിന്റെ പേരിലും സ്വപ്ന കളളക്കടത്ത് കമ്മീഷന്‍ കൈപ്പറ്റിയിട്ടുണ്ട്. അറ്റാഷെയ്‌ക്ക് കളളക്കടത്തില്‍ 1500 ഡോളര്‍ വീതം കമ്മീഷന്‍ നല്‍കിയെന്നും സരിത്ത് മൊഴി നല്‍കി.