Top Stories

ലൈഫ് മിഷന്‍ കേസിൽ സ്റ്റേ നീക്കണമെന്ന സി.ബി.ഐ ഹര്‍ജി ഹൈക്കോടതി തളളി

കൊച്ചി : ലൈഫ് മിഷന്‍ കേസിൽ അന്വേഷണത്തിനുള്ള സ്റ്റേ നീക്കണമെന്ന സി.ബി.ഐ ഹര്‍ജി ഹൈക്കോടതി തളളി. ലൈഫ് മിഷന് എതിരായ അന്വേഷണത്തിനുളള സ്റ്റേ നീക്കണമെന്നും അന്വേഷണം തുടരാനുളള അനുവാദം വേണമെന്നുമുളള ആവശ്യവുമായാണ് സി.ബി.ഐ ഹൈക്കോടതിയില്‍ എത്തിയത്. എതിര്‍ സത്യവാങ്മൂലം എവിടെ എന്ന് കോടതി ചോദിച്ചു. എന്നാല്‍ എതിര്‍ സത്യവാങ്മൂലം തയ്യാറായിട്ടില്ലെന്നായിരുന്നു സി.ബി.ഐ അഭിഭാഷകന്റെ മറുപടി. വകുപ്പ്തല കാര്യം ആയതിനാല്‍ ആണ് കാലതാമസം എന്നും സി.ബി.ഐ വിശദീകരിച്ചു. എന്നാല്‍ പിന്നെ എന്തിനാണ് വേഗത്തില്‍ ഹര്‍ജി പരിഗണിക്കാന്‍ അപേക്ഷ നല്‍കിയതെന്ന് കോടതി ചോദിച്ചു.

സി.ബി.ഐയ്ക്ക് വാര്‍ത്തകളില്‍ ഇടം നേടാനും പബ്ലിസിറ്റിക്കുമാണ് താത്പര്യമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. സി.ബി.ഐയ്‌ക്ക് എതിര്‍ സത്യവങ്മൂലം നല്‍കി പുതിയ ഹര്‍ജി നല്‍കാം. അതിനു ശേഷം കേസ് എപ്പോള്‍ പരിഗണിക്കണം എന്ന് തീരുമാനിക്കാമെന്ന് കോടതി വ്യക്തമാക്കി. ഓണ്‍ലൈന്‍ വഴിയാണ് കോടതിയില്‍ വാദം നടന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button