News

കേരള സിവില്‍ സര്‍വീസ് അക്കാദമിയിൽ ക്ലാസുകൾ1 മുതൽ

തിരുവനന്തപുരം : കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായുളള പരിശീലനത്തിന് പ്രവേശനം ആരംഭിച്ചു.തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, പൊന്നാനി, കല്യാശ്ശേരി, മുവാറ്റുപുഴ, കൊല്ലം ഉപകേന്ദ്രങ്ങളില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായുളള ത്രിവത്സര സിവില്‍ സര്‍വീസ് പ്രിലിംസ് കം മെയിന്‍സ് കോഴ്‌സിന്റെ ഒന്ന്, രണ്ട്, മൂന്ന് വര്‍ഷങ്ങളിലെ പ്രവേശനമാണ് ആരംഭിച്ചത്.

27 മുതല്‍ 31 വരെ ഓണ്‍ലൈനായി www.ccek.org, www.kscsa.org എന്നിവ മുഖേന ഫീസ് അടയ്ക്കാം. 2020 നവംബര്‍ ഒന്നു മുതല്‍ ക്ലാസ്സുകള്‍ ആരംഭിക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് ക്ലാസ്. പൊതു അവധി ദിവസം ഒഴികെയുളള എല്ലാ ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലും രാവിലെ ഒന്‍പത് മണി മുതല്‍ വൈകിട്ട നാല് മണി വരെയാണ് ക്ലാസ്.

കോളേജ് വിദ്യാർത്ഥികളെ കൂടാതെ ഹൈസ്കൂള്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി ടാലന്റ് ഡവലപ്മെന്റ്/ സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്സുകളും ആരംഭിക്കുന്നു. തിരുവനന്തപുരം മണ്ണന്തല അംബേദ്ക്കര്‍ ഭവനിലെ സിവില്‍ സര്‍വീസ് അക്കാദമിയിലും കാഞ്ഞങ്ങാട്, കല്ല്യാശ്ശേരി, കോഴിക്കോട്, പാലക്കാട്, ഐസിഎസ്‌ആര്‍ പൊന്നാനി, ആളൂര്‍, മൂവാറ്റുപുഴ, ചെങ്ങന്നൂര്‍, കോന്നി, കൊല്ലം ഉപകേന്ദ്രങ്ങളിലുമാണ് ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ടാലന്റ് ഡവലപ്മെന്റ് കോഴ്സും ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്സും നടത്തുക. നവംബര്‍ ഒന്ന് മുതല്‍ ഫെബ്രുവരി 15 വരെയാണ് കാലാവധി. അപേക്ഷകള്‍ ഒക്ടോബര്‍ 31 വരെ അതത് സെന്ററുകളില്‍ നേരിട്ട് നല്‍കാം. പ്രവേശന പരീക്ഷ ഇല്ല. അപേക്ഷാഫോമും വിവരങ്ങളും www.ccek.org, www.kscsa.org എന്ന വെബ്സൈറ്റില്‍ ലഭിക്കും

കൂടുതല്‍ വിവരങ്ങള്‍ക്ക് www.ccek.org, www.kscsa.org ഫോണ്‍: 0471-2313065, 2311654, 8281098864, 8281098863.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button