News
കോവിഡ് രോഗിയായ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കോവിഡ് രോഗിയായ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. കഴക്കൂട്ടം സ്വദേശിയായ 38 കാരൻ ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. കോവിഡ് മുക്തി നേടി ആശുപത്രി വിടാനിരിക്കെയാണ് ആത്മത്യാശ്രമം.
ശൗചാലയത്തിൽ പോയി ഏറേ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് ജീവനക്കാർ അനേഷിച്ചപ്പോഴാണ് ആത്മഹത്യ ശ്രമം അറിഞ്ഞത്. കൗൺസിലിംഗിന് ശേഷം ആശുപത്രി വിടുന്നതിനുള്ള നടപടികൾ സ്വീകരിക്കവേ ആയിരുന്നു ആത്മഹത്യാ ശ്രമം. ഇയാളെ ഗുരുതരാവസ്ഥയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.