Top Stories
എം. ശിവശങ്കര്‍ അറസ്റ്റില്‍
കൊച്ചി : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ അറസ്റ്റില്‍. ഏഴു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷം ശിവശങ്കറെ ഇ.ഡി അറസ്റ്റ് ചെയ്തു. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് തൊട്ടുപിന്നാലെ തിരുവനന്തപുരം വഞ്ചിയൂരിലെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ നിന്നും ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ ഡയറക്‌ട്രേറ്റ് കസ്റ്റഡിയില്‍ എടുത്തിരുന്നു. തുടർന്ന് കൊച്ചിയിലെ ഇ.ഡി. ഓഫീസിൽ ശിവശങ്കറിനെ എത്തിച്ചു.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് ശിവശങ്കർ അറസ്റ്റിലായിട്ടുള്ളത്. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ കള്ളപ്പണം വെളുപ്പിച്ചതിൽ ശിവശങ്കറിന് നേരിട്ട് പങ്കുണ്ടെന്ന് വ്യക്തമായതോടെയാണ് ഇ.ഡി അറസ്റ്റിലേക്ക് നീങ്ങിയത്. 30 ലക്ഷം ഒളിപ്പിക്കാൻ സ്വപ്ന സുരേഷിനെ ശിവശങ്കർ സഹായിച്ചുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ചാർട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴിയാണ് ശിവശങ്കറിനെതിരെ നിർണായകമായത്. വ്യാഴാഴ്ച അദ്ദേഹത്തെ എറണാകുളത്തെ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കും.
സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസും സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഇ ഡിയും കസ്റ്റഡിയില്‍ എടുക്കാനിരിക്കെയാണ് അറസ്റ്റ് ഒഴിവാക്കാന്‍ ശിവശങ്കര്‍ ഹൈക്കോടതിയില്‍ മൂന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചത്. എന്നാല്‍ ശിവശങ്കറിന്റെ വാദം കോടതി തള്ളുകയും വിദേശനാണ്യ ചട്ടലംഘനം ഉള്‍പ്പെടെ ശിവശങ്കറിനെതിരേ ഇഡിയും കസ്റ്റംസും ഉന്നയിച്ച വാദങ്ങള്‍ ശരി വെയ്ക്കുകയുമായിരുന്നു.