Top Stories
കശ്മീരിൽ ഭീകരർ മൂന്ന് ബിജെപി പ്രവർത്തകരെ വെടിവച്ചു കൊന്നു
ശ്രീനഗര്‍ : കശ്മീരിൽ നടന്ന ഭീകരക്രമണത്തിൽ മൂന്ന് ബിജെപി പ്രവർത്തകരെ വെടിവച്ചു കൊന്നു. യുവമോര്‍ച്ചയുടെ ജനറല്‍ സെക്രട്ടറി ഫിദ ഹുസൈൻ പാർട്ടിപ്രവർത്തകരായ ഉമർ റാഷിദ് ബീഗ്, ഉമർ റംസാൻ ഹാസം എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി 8.30-ഓടെ കശ്മീരിലെ കുല്‍ഗാമിലാണ് സംഭവം. കുൽഗാമിലെ വൈ.കെ. പോരയിലൂടെ കാറിൽ സഞ്ചരിക്കുന്നതിനിടെയാണ് ഭീകരാക്രമണമുണ്ടായത്.
ഇന്നു നടന്ന ആക്രമണത്തെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുല്ല അപലപിച്ചു. “തീവ്രവാദ ആക്രമണത്തില്‍ 3 ബിജെപി പ്രവര്‍ത്തകരെ ലക്ഷ്യമിട്ട് കൊലപ്പെടുത്തിയതിനെ നിശിതമായി അപലപിക്കുന്നു. അല്ലാഹു അവര്‍ക്ക് ജന്നത്തില്‍ സ്ഥാനം നല്കട്ടെ, ഈ ദുഷ്കരമായ സമയത്ത് അവരുടെ കുടുംബങ്ങള്‍ക്ക് ശക്തി ലഭിക്കട്ടെ, ‘അദ്ദേഹം പറഞ്ഞു.