Top Stories
ബിനീഷ് കോടിയേരി ഇന്ന് മുതല്‍ എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയിൽ
ബെംഗളൂരു : മയക്കുമരുന്ന് പണമിടപാട് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ ഇന്ന് മുതല്‍ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യും. നാല് ദിവസത്തേക്കാണ് ബിനീഷിനെ എൻഫോഴ്‌സ്മെന്റ് കസ്റ്റഡിയിൽ വിട്ടത്. ഇന്നലെ സമീപത്തെ പോലീസ് സ്റ്റേഷനിലാണ് ബിനീഷിനെ ഇന്നലെ പാര്‍പ്പിച്ചത്. ഇന്ന് രാവിലെ ശാന്തി നഗറിലെ എന്‍ഫോഴ്സ്മെന്റ് ആസ്ഥാനത്തേക്ക്കൊബിനീഷിനെ ചോദ്യം ചെയ്യാനായി കൊണ്ടുവരും.
ലഹരിമരുന്നുകേസിലെ സാമ്പത്തിക ഇടപാടിനോടൊപ്പം ബിനീഷ് കോടിയേരിക്ക് ബെംഗളൂരുവിൽ ബിനാമി ഇടപാടുകളുണ്ടെന്ന ആരോപണവും ഇ.ഡി. അന്വേഷിക്കും. അനൂപിന്റെ അക്കൗണ്ടിലേക്ക് വന്ന പണത്തെ കുറിച്ചും ബെംഗളൂരുവില്‍ ബിനീഷ് തുടങ്ങിയ കമ്പനികളെ കുറിച്ചും എന്‍ഫോഴ്സ്മെന്റ് വിവരങ്ങള്‍ തേടും. 2015-ൽ ബിനീഷ് ബെംഗളൂരുവിൽ ആരംഭിച്ച ബി. ക്യാപിറ്റൽ ഫിനാൻസ് സർവീസിന്റെ സാമ്പത്തിക ഇടപാടും അന്വേഷിക്കുന്നുണ്ട്.