Month: October 2020
- News
കൊല്ലത്ത് വൻ കഞ്ചാവ് വേട്ട
കൊല്ലം : കൊട്ടിയത്ത് വൻ കഞ്ചാവ് വേട്ട. മയ്യനാട് കൈതപ്പുഴയില്‍ വീടിനുള്ളില്‍ ട്രോളി ബാഗില്‍ വലിയ പൊതികളിലാക്കി സൂക്ഷിച്ചിരുന്ന 18 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. കഞ്ചാവ് കൈവശം വച്ചിരുന്ന അനില്‍ കുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്യ്തു. കഞ്ചാവ് എത്തിക്കുന്ന സംഘത്തെ കുറിച്ച് ഇരവിപുരം പൊലീസ് അന്വേഷണം തുടങ്ങി. കൊല്ലം സിറ്റിപൊലീസ് കമ്മിഷണര്‍ക്ക് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രിയായിരുന്നു റെയ്ഡ്. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ കഞ്ചാവ് വില്‍പ്പനക്കാര്‍ക്ക് നല്‍കുന്നതിനായി വാങ്ങി കൊണ്ടുവന്ന് സൂക്ഷിച്ചിരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. ഇതിന് ലക്ഷങ്ങള്‍ വില വരും. കഞ്ചാവ് ഓച്ചിറയില്‍ നിന്നും എത്തിച്ചുവെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. കഞ്ചാവ് ഇതരസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തില്‍ എത്തിക്കുന്ന സംഘവുമായി അനിലിന് ബന്ധമുണ്ടെന്ന് പൊലീസ് കരുതുന്നു. കൊട്ടിയം മയ്യനാട് പ്രദേശത്ത് ഒരാഴ്ചക്കുള്ളില്‍ ഇത് രണ്ടാം തവണയാണ് ഇത്രയധികം കഞ്ചാവ് പിടികൂടുന്നത്. ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നും കഞ്ചാവ് കൊല്ലത്ത് കഞ്ചാവ് എത്തിക്കുന്ന ചില സംഘങ്ങളെ കുറിച്ച് പൊലീസിന് വിരങ്ങള്‍ ലഭിച്ചിടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. ഇരവിപുരം എസ്.എച്ച്.ഒ കെ. വിനോദ്, ഇരവിപുരം എസ്.ഐ എ.പി. അനീഷ്, ഡാന്‍സാഫ് ടീം എസ്.ഐ ജയകുമാര്‍, എസ്.ഐമാരായ ബിനോദ് കുമാര്‍, വനിതാ എസ്.ഐ നിത്യാസത്യന്‍, സന്തോഷ്, സുനില്‍, എ.എസ്.ഐ ഷിബു.ജെ.പീറ്റര്‍, എസ്.സി.പി.ഒ രാജേഷ്, ഡാന്‍സാഫ് ടീം അംഗങ്ങളായ ബൈജു പി. ജെറോം, മനു, ബൈജു, സീനു, റൂബി, കണ്‍ട്രോള്‍ റൂമില്‍ നിന്നെത്തിയ മനോജ്, സുജീഷ് ഗോപി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Read More » - News
കോവിഡ് രോഗിയായ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കോവിഡ് രോഗിയായ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. കഴക്കൂട്ടം സ്വദേശിയായ 38 കാരൻ ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. കോവിഡ് മുക്തി നേടി ആശുപത്രി വിടാനിരിക്കെയാണ് ആത്മത്യാശ്രമം. ശൗചാലയത്തിൽ പോയി ഏറേ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് ജീവനക്കാർ അനേഷിച്ചപ്പോഴാണ് ആത്മഹത്യ ശ്രമം അറിഞ്ഞത്. കൗൺസിലിംഗിന് ശേഷം ആശുപത്രി വിടുന്നതിനുള്ള നടപടികൾ സ്വീകരിക്കവേ ആയിരുന്നു ആത്മഹത്യാ ശ്രമം. ഇയാളെ ഗുരുതരാവസ്ഥയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read More »