Month: October 2020
- News
കേരള സിവില്‍ സര്‍വീസ് അക്കാദമിയിൽ ക്ലാസുകൾ1 മുതൽ
തിരുവനന്തപുരം : കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായുളള പരിശീലനത്തിന് പ്രവേശനം ആരംഭിച്ചു.തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, പൊന്നാനി, കല്യാശ്ശേരി, മുവാറ്റുപുഴ, കൊല്ലം ഉപകേന്ദ്രങ്ങളില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായുളള ത്രിവത്സര സിവില്‍ സര്‍വീസ് പ്രിലിംസ് കം മെയിന്‍സ് കോഴ്‌സിന്റെ ഒന്ന്, രണ്ട്, മൂന്ന് വര്‍ഷങ്ങളിലെ പ്രവേശനമാണ് ആരംഭിച്ചത്. 27 മുതല്‍ 31 വരെ ഓണ്‍ലൈനായി www.ccek.org, www.kscsa.org എന്നിവ മുഖേന ഫീസ് അടയ്ക്കാം. 2020 നവംബര്‍ ഒന്നു മുതല്‍ ക്ലാസ്സുകള്‍ ആരംഭിക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് ക്ലാസ്. പൊതു അവധി ദിവസം ഒഴികെയുളള എല്ലാ ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലും രാവിലെ ഒന്‍പത് മണി മുതല്‍ വൈകിട്ട നാല് മണി വരെയാണ് ക്ലാസ്. കോളേജ് വിദ്യാർത്ഥികളെ കൂടാതെ ഹൈസ്കൂള്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി ടാലന്റ് ഡവലപ്മെന്റ്/ സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്സുകളും ആരംഭിക്കുന്നു. തിരുവനന്തപുരം മണ്ണന്തല അംബേദ്ക്കര്‍ ഭവനിലെ സിവില്‍ സര്‍വീസ് അക്കാദമിയിലും കാഞ്ഞങ്ങാട്, കല്ല്യാശ്ശേരി, കോഴിക്കോട്, പാലക്കാട്, ഐസിഎസ്‌ആര്‍ പൊന്നാനി, ആളൂര്‍, മൂവാറ്റുപുഴ, ചെങ്ങന്നൂര്‍, കോന്നി, കൊല്ലം ഉപകേന്ദ്രങ്ങളിലുമാണ് ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ടാലന്റ് ഡവലപ്മെന്റ് കോഴ്സും ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്സും നടത്തുക. നവംബര്‍ ഒന്ന് മുതല്‍ ഫെബ്രുവരി 15 വരെയാണ് കാലാവധി. അപേക്ഷകള്‍ ഒക്ടോബര്‍ 31 വരെ അതത് സെന്ററുകളില്‍ നേരിട്ട് നല്‍കാം. പ്രവേശന പരീക്ഷ ഇല്ല. അപേക്ഷാഫോമും വിവരങ്ങളും www.ccek.org, www.kscsa.org എന്ന വെബ്സൈറ്റില്‍ ലഭിക്കും കൂടുതല്‍ വിവരങ്ങള്‍ക്ക് www.ccek.org, www.kscsa.org ഫോണ്‍: 0471-2313065, 2311654, 8281098864, 8281098863.
Read More » - News
അടിച്ചെങ്കിൽ അതിൻ്റെ ഫലം നേരിടാനും നിങ്ങൾ തയ്യാറാവണം: ഭാഗ്യലക്ഷ്മിയോട് ഹൈക്കോടതി
കൊച്ചി : അശ്ലീല യൂട്യൂബർ വിജയ് പി നായരെ മർദ്ദിച്ച കേസിൽ ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷമിക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. നിയമം കൈയിലെടുക്കാനും ആളുകളെ മർദ്ദിക്കാനും ആരാണ് അധികാരം തന്നതെന്ന് ഹൈക്കോടതി ചോദിച്ചു. അടിക്കാൻ റെയിയാണെങ്കിൽ അതിൻ്റെ ഫലം നേരിടാനും നിങ്ങൾ തയ്യാറാവണം. അയാളെ (വിജയ് പി നായർ) ചോദ്യം ചെയ്യാൻ നിങ്ങളാരാണ് ? അയാൾ ചെയ്തത് തെറ്റായിരിക്കാം. പക്ഷേ നിയമം കൈയിലെടുക്കാൻ പാടുണ്ടോ? വിജയ് പി നായരെ നിങ്ങൾ മർദ്ദിച്ചില്ലെന്ന് കാണിക്കാനായി എന്തു തെളിവാണ് ഹാജരാക്കാനുള്ളത്. എന്നും മുൻകൂർ ജാമ്യ ഹർജിയിൽ വാദം കേൾക്കുന്നതിനിടെ ഹൈക്കോടതി ചോദിച്ചു. അതേസമയം, ഭാഗ്യലക്ഷമിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഈമാസം 30 വരെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി ഇടക്കാല ഉത്തവിട്ടു. ശ്രീലക്ഷമി അറക്കൽ, ദിയ സന്ന എന്നിവർ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ഒക്ടോബർ 30 വരെ കോടതി അറസ്റ്റ് തടഞ്ഞത്. ജാമ്യഹർജിയിൽ 30-ന് ഹൈക്കോടതി വിധി പറയും അതുവരെ മൂവരേയും അറസ്റ്റ് ചെയ്യാൻ പാടില്ലന്നും കോടതി പറഞ്ഞു.
Read More »