Month: October 2020
- News
നടന്‍ പൃഥ്വിരാജിന് കൊവിഡ്
കൊച്ചി : നടന്‍ പൃഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചു. ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ പുരോഗമിക്കുകയായിരുന്നു. സിനിമയുടെ സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇരുവർക്കും കൊവിഡ് ബാധിച്ചതോടെ സിനിമയുടെ ഷൂട്ടിംഗ് താത്ക്കാലികമായി നിര്‍ത്തിവച്ചു. സിനിമയിലെ മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കും താരങ്ങള്‍ക്കും ക്വാറന്റീനില്‍ പോകേണ്ടി വരും.
Read More » - News
ആത്‍മഹത്യാ ശ്രമം; സജ്ന ഷാജി ആശുപത്രിയിൽ
കൊച്ചി : ഉറക്ക ഗുളിക അമിതമായ അളവില്‍ കഴിച്ചതിനെ തുടർന്ന് ട്രാൻസ്ജെൻഡർ സജ്ന ഷാജിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വഴിയോര കച്ചവടത്തിലെ തര്‍ക്കവുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരെ ആക്രമണം നടന്നിരുന്നു. തുടർന്ന് തന്നെയും സുഹൃത്തുക്കളെയും ചിലർ അപമാനിക്കുകയും, ഉപജീവനമാര്‍ഗമായ ബിരിയാണി വില്പന തടസപ്പെടുത്തുകയും ചെയ്തതില്‍ മനംനൊന്ത് ദിവസങ്ങള്‍ക്ക് മുമ്പ് സജ്ന ഫേസ്ബുക്കില്‍ ലൈവില്‍ വന്നിരുന്നു. തുടര്‍ന്ന് നിരവധിയാളുകള്‍ സജ്നയ്ക്ക് സഹായ വാഗ്ദ്ധാനങ്ങളുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം സജ്നയുടേതെന്ന പേരില്‍ ചില ഓഡിയോ ക്ലിപ്പിങ്ങുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് ചിലര്‍ ഇവരെ ആക്ഷേപിച്ച് സമൂഹ മാദ്ധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടിരുന്നു. തുടർന്നുണ്ടായ വിവാദങ്ങളില്‍ മനംനൊന്താണ് ജീവനൊടുക്കാനുള്ള ശ്രമമുണ്ടായതെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു.
Read More »