Month: November 2020
- Cinema
‘ബോയ്ക്കോട്ട്’ ശ്രദ്ധേയമാകുന്നു
രാജസൂയം ഫിലിംസിന്റെ ബാനറിൽ ഒ.ബി.സുനിൽകുമാർ നിർമ്മാണവും ബിജു . കെ മാധവൻ സംവിധാനവും നിർവ്വഹിക്കുന്ന “ബോയ്ക്കോട്ട്” എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു.
Read More » - Cinema
‘പാസ്സ് വേർഡിന്’ തുടക്കമായി
ജെറോമാ ഇന്റർനാഷണലിന്റെ ബാനറിൽ ജീനാ ജോമോൻ നിർമ്മിക്കുന്ന “പാസ്സ് വേർഡ്” എന്ന ചിത്രം മഞ്‌ജീത് ദിവാകർ സംവിധാനം ചെയ്യുന്നു. മോൻസി സ്കറിയ രചന നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ആദ്യപോസ്റ്റർ, തിരുവനന്തപുരം പ്രസ് ക്ളബ്ബിൽ വെച്ച് ക്രൈംബ്രാഞ്ച് ഐജിപി ശ്രീജിത്ത് ഐപിഎസ് പ്രകാശനം ചെയ്തു. ചടങ്ങിൽ നടൻ ജോസ് മുഖ്യാതിഥിയായിരുന്നു. ഒപ്പം മലയാളത്തിലെ പ്രശസ്തരായ അൻപതോളം താരങ്ങളുടെ എഫ് ബി പേജിലൂടെയും പോസ്റ്റർ റിലീസ് ചെയ്തു.തിരകളുടെ രഹസ്യങ്ങൾ’ എന്ന ടാഗ്‌ലൈനോടെ അമേരിക്കയിലെ കാലിഫോർണിയയിൽ വെച്ചാണ് ചിത്രീകരണം. സുഹൃത്തുക്കളായിരുന്ന രണ്ട് നാവികരുടെ വർഷങ്ങളോളമുള്ള പ്രതികാരം അവരുടെ മക്കളിലേക്കും ബാധിക്കുന്നു. ഒളിപ്പിച്ചു വെയ്ക്കുന്ന ചില രഹസ്യങ്ങൾ കണ്ടെത്താനായി ഒരു ഇൻവെസ്റ്റിഗേഷൻ ഓഫീസർ കൂടി എത്തുമ്പോൾ ത്രില്ലർ മനോഭാവത്തോടെ ചിത്രം പ്രേക്ഷകരെ വേറൊരു തലത്തിലേക്ക് കൊണ്ടുപോകുന്നു.
Read More » - News
കരിപ്പൂര്‍ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട
കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ്ണവേട്ട. അനധികൃതമായി കടത്താന്‍ ശ്രമിച്ച 2311.30 ഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജിന്‍സ് വിഭാഗം പിടികൂടി. ദുബായില്‍ നിന്നും കോഴിക്കോടെത്തിയ മലപ്പുറം സ്വദേശി സലാം എന്ന യാത്രക്കാരനില്‍ നിന്ന് 1568.2 ഗ്രാം സ്വര്‍ണവും വിമാനത്തിന്റെ ശുചിമുറിയില്‍ ഒളിപ്പിച്ച് വച്ച രീതിയില്‍ കണ്ട 1262.20 ഗ്രാം സ്വര്‍ണ മിശ്രിതവുമാണ് പിടികൂടിയത്. പിടികൂടിയ സ്വര്‍ണത്തിന് വിപണിയില്‍ ഒരു കോടി 15 ലക്ഷം രൂപ വില വരും.
Read More » - News
കൊച്ചിയിൽ കെഎസ്‌ആര്‍ടിസി ബസ് മരത്തിലിടിച്ച് ഡ്രൈവർ മരിച്ചു
കൊച്ചി : എറണാകുളത്ത് കെഎസ്‌ആര്‍ടിസി ബസ് മരത്തിലിടിച്ച് വൻ അപകടം. ഡ്രൈസര്‍ മരിച്ചു. 26 പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പാലാരിവട്ടം ചക്കരപ്പറമ്പിൽ തിരുവനന്തപുരത്ത് നിന്ന് വയനാട്ടിലേക്ക് പോയ സൂപ്പർ ഡീലക്സ് ബസാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ ബസ്സിന്‍റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍ മരം കടപുഴകി വീണു. പുലര്‍ച്ചെ നാലരയോടെയാണ് അപകടം സംഭവിച്ചത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തില്‍ കടപുഴകി വീണ മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. അപകടത്തില്‍പ്പെട്ടവരെ രണ്ട് സ്വകാര്യ ആശുപത്രികളിലായി പ്രവേശിപ്പിച്ചു.
Read More » - Cinema
‘എന്റെ മാവും പൂക്കും’ ചിത്രീകരണം തുടങ്ങി
മക്കനയ്ക്ക് ശേഷം റഹീം ഖാദർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘എന്റെ മാവും പൂക്കും’ എന്ന ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങി. എസ്.ആർ.എസ് ക്രിയേഷൻസിന്റെ ബാനറിൽ എസ് ആർ സിദ്ധിഖും സലീം എലവും കുടിയാണ് ചിത്രത്തിന്റെ നിർമ്മാണം. തെന്നിന്ത്യൻ നടി സിമർ സിങ്ങാണ് ചിത്രത്തിന്റെ നായിക. അഖിൽപ്രഭാകർ , നവാസ് വള്ളിക്കുന്ന്, ഭീമൻ രഘു, ശിവജി ഗുരുവായൂർ , ശ്രീജിത്ത് സത്യരാജ്, സാലൂ കൂറ്റനാട്, ചേലമറ്റം ഖാദർ, മീനാക്ഷി മധു രാഘവ്, സീമാ ജി നായർ , ആര്യദേവി, കലാമണ്ഡലം തീർത്ഥ എന്നിവരാണ് മറ്റ് താരങ്ങൾ. ഛായാഗ്രഹണം ടി ഷമീർ മുഹമ്മദ്, എഡിറ്റിംഗ് മെന്റോസ് ആന്റണി, ഗാനരചന ശിവദാസ് തത്തംപ്പിള്ളി, സംഗീതം ജോർജ് നിർമ്മൽ , ആലാപനം വിജയ് യേശുദാസ് , ശ്വേതാ മോഹൻ , പശ്ചാത്തലസംഗീതം പി ആർ ഓ – അജയ് തുണ്ടത്തിൽ. എറണാകുളത്തും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്നു.
Read More » - News
ഇബ്രാഹിംകുഞ്ഞിന്‍റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി
കൊച്ചി : പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്‍റെ ജാമ്യാപേക്ഷയിലും കസ്റ്റഡി അപേക്ഷയിലും മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഇന്ന് വിധി പറയും. നിലവില്‍ രണ്ടാഴ്ചത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ഇബ്രാഹിംകുഞ്ഞ്. ഇബ്രാഹിംകുഞ്ഞിന്‍റെ ആരോഗ്യസ്ഥിതി മോശമാണെന്ന് കാണിച്ച് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇബ്രാഹിംകുഞ്ഞിനെ തുടര്‍ചികിത്സയ്ക്കായി സര്‍ക്കാര്‍ ആശുപത്രിയിലക്ക് മാറ്റണമെന്ന ആവശ്യത്തില്‍ നിന്ന് വിജിലന്‍സ് പിന്മാറി. അതേസമയം ലേക് ഷോര്‍ ആശുപത്രിയില്‍ വച്ച് ചോദ്യം ചെയ്യാന്‍ അനുമതി നല്‍കണമെന്ന് വിജിലന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്.
Read More »