Top Stories
ബിനീഷ് കോടിയേരിയുടെ കസ്റ്റഡി ഇന്ന് അവസാനിക്കും
ബെംഗളൂരു : ബെംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി ഇന്ന് അവസാനിക്കും. ഉച്ചയോടെ വൈദ്യ പരിശോധന നടത്തി ബിനീഷിനെ കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ വ്യാഴാഴ്ചയാണ് ബിനീഷിനെ എൻഫോഴ്‌സ്മെന്റിന് നാലുദിവസത്തെ കസ്റ്റഡിയിൽ കൊടുത്തത്.
കേന്ദ്ര ഏജന്‍സിയായിട്ടുള്ള എന്‍സിബിയും ഇന്ന് ബിനീഷിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടെക്കും. നാല് ദിവസത്തെ കസ്റ്റഡി കാലാവധി തീരുന്ന സാഹചര്യത്തില്‍ ബിനീഷ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. ബിനീഷിനെ കാണാന്‍ അനുവദിക്കാത്ത ഇഡി നടപടിയും അഭിഭാഷകര്‍ ഇന്ന് കോടതിയില്‍ ഉന്നയിക്കും.