ഇന്ന് 10 മുതൽ 12 വരെ കടമുടക്കം; വ്യാപാരികൾ പ്രതിഷേധിക്കുന്നു
കൊച്ചി : ഇന്നു രാവിലെ 10 മണി മുതല്‍ 12 വരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി കച്ചവടം ബഹിഷ്കരിച്ച് സമരം നടത്തും. കട തുറക്കുമെങ്കിലും കച്ചവടം നടത്താതെയാണ് സമരം നടത്തുക. കോവിഡ് പ്രതിസന്ധിയില്‍പെട്ട് തകര്‍ന്നുകൊണ്ടിരിക്കുന്ന വ്യാപാര മേഖലയെ സംരക്ഷിക്കണമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ വ്യാപാര ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം.
അപ്രായോഗികമായ കോവിഡ് നിയന്ത്രണങ്ങള്‍ പ്രായോഗികമാക്കുന്നതും വഴിയോര കച്ചവടങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതുമുള്‍പ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള സമിതി അംഗങ്ങള്‍ ധര്‍ണ നടത്തും. സൂചനസമരത്തിനുശേഷം അനുകൂല നിലപാടുണ്ടായില്ലെങ്കില്‍ അനിശ്ചിത കാലത്തേക്ക് കടകള്‍ അടച്ചിട്ട് സമരം രംഗത്തേക്കിറങ്ങുമെന്ന് നേതൃത്വം അറിയിച്ചു.