Top Stories
‘കോടിയേരി’യിൽ എൻഫോഴ്‌സ്മെന്റ് റെയ്ഡ്
തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ വീട്ടിൽ എൻഫോഴ്‌സ്മെന്റ് റെയ്ഡ്. രാവിലെ ഒമ്പത് മണിയോടെയാണ് ആറംഗ ഇ.ഡി ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിരുന്നതെങ്കിലും വീട്ടിൽ ആരുമില്ലായിരുന്നു. താക്കോൽ കിട്ടാത്തതിനാൽ അകത്ത് കയറാനും കഴിഞ്ഞില്ല. തുടർന്ന് ബിനീഷിന്റെ ഭാര്യയടക്കമുള്ളവർ എത്തിയാണ് പരിശോധനയ്ക്ക് തുറന്ന് കൊടുത്തത്.
ബിനീഷ് കോടിയേരിയുടെ മരുതംകുഴി കൂട്ടാൻവിളയിലുള്ള ‘കോടിയേരി’ എന്ന വീട്ടിലാണ് പരിശോധന നടതുന്നത്15 സി.ആർ.പി.എഫ് ജവാൻമാരുടെ സുരക്ഷയുമായാണ് ഇ ഡി ഉദ്യോഗസ്ഥർ എത്തിയത്. അതുകൊണ്ട് തന്നെ ആർക്കും വീടിനടുത്തേക്ക് പ്രവേശനമില്ല. ബിനീഷുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുക എന്നതാണ് പ്രധാനമായും ഇ.ഡി. റെയ്ഡിലൂടെ ലക്ഷ്യമിടുന്നത്.
മയക്കുമരുന്നുകേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് അന്വേഷണം. ആദായ നികുതി വകുപ്പിലെ ഉദ്യോഗസ്ഥരും ഈ സംഘത്തിലുണ്ട്.