Top Stories
യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ബിജു അന്തരിച്ചു
തിരുവനന്തപുരം : സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ബിജു അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ കോവിഡ് നെഗറ്റീവ് ആയതിനുശേഷവും ചികിത്സ തുടരുകയായിരുന്നു. ഇന്ന് രാവിലെ 8:15ന് ഹൃദയാഘാതം ഉണ്ടായതിനെതുടർന്നായിരുന്നു അന്ത്യം.
കോവിഡ് നെഗറ്റീവ് ആയതിനു ശേഷം ബിജുവിന്റെ ആരോഗ്യനില ഗുരുതരമാവുയായിരുന്നു. ഏതാനും ദിവസങ്ങളായി വെന്റിലേറ്ററിലായിരുന്ന അദ്ദേഹത്തിന്റെ വൃക്കകള്‍ പ്രവര്‍ത്തനരഹിതമായി. കൊവിഡ് നെഗറ്റീവായിരുന്നെങ്കിലും കൊവിഡ് ബാധ ആന്തരികാവയവങ്ങള്‍ക്കേല്‍പ്പിച്ച ആഘാതമാണ് മരണത്തിലേക്ക് നയിച്ചത്. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം കൂടിയായിരുന്നു പി ബിജു.