Top Stories
റിപ്പബ്ലിക് ടി വി എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമി പൊലീസ് കസ്റ്റഡിയിൽ
മുംബൈ: റിപ്പബ്ലിക് ടി വി എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിയെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയാണ് അർണബിന്റെ വീട്ടിലെത്തി മുംബൈ പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുന്നത്.
പോലീസ് അദ്ദേഹത്തെ കയ്യേറ്റം ചെയ്തതായി റിപ്പബ്ലിക് ടീവി റിപ്പോർട്ട് ചെയ്യുന്നുണ്ട്. മുൻകൂർ നോട്ടീസ് നൽകാതെയാണ് പോലീസ് അർണബിനെ കസ്റ്റഡിയിൽ എടുത്തതെന്നാണ് റിപ്പോർട്ട്.