News
അലൻ ഷുഹൈബിന്റെ പിതാവ് ആർ.എം.പി. സ്ഥാനാർഥി
കോഴിക്കോട് : പന്തീരങ്കാവ് യുഎപിഎ കേസിൽ അറസ്റ്റിലായ അലൻ ഷുഹൈബിന്റെ പിതാവ് മുഹമ്മദ് ഷുഹൈബ് തദ്ദേശ തിരഞ്ഞെടുപ്പിൽ ആർ.എം.പി. സ്ഥാനാർഥിയായി മത്സരിക്കും. സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയിയായിരുന്നു മുഹമ്മദ് ഷുഹൈബ്.
കോഴിക്കോട് കോർപ്പറേഷനിലെ വലിയങ്ങാടി ഡിവിഷനിലേക്കാണ് മുഹമ്മദ് ഷുഹൈബ് മത്സരിക്കുന്നത്. സി.പി.എം. കുറ്റിച്ചിറ തങ്ങൾസ് റോഡ് മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു അദ്ദേഹം.