Top Stories

വാളയാറില്‍ വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി

പാലക്കാട് : വാളയാറില്‍ വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി. രേഖകളില്ലാതെ കടത്തിയ 7000 ജലാറ്റിന്‍ സ്റ്റിക്കുകളും 7500 ഡിറ്റണേറ്ററുകളുമാണ് പിടികൂടിയില്‍ . തമിഴ്നാട് സ്വദേശികളായ രവി, പ്രഭു എന്നിവരെ വാളയാര്‍ പോലീസ് അറസ്റ്റ് ചെയ്തു.

ഈറോഡ് നിന്ന് അങ്കമാലിയിലേക്ക് തക്കാളിയുമായി പോകുന്ന മിനിലോറിയിലായിരുന്നു സ്ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചത്. 35 പെട്ടികളിലായിട്ടാണ് സ്ഫോടകവസ്തുക്കള്‍ ഒളിപ്പിച്ച്‌ വച്ചിരുന്നത്.തക്കാളിപ്പെട്ടികള്‍ക്കിടയില്‍ വച്ച്‌ കടത്താനായിരുന്നു ശ്രമം.

ഡിസ്ട്രിക്‌ട് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സ് സ്‌ക്വാഡിന്റേയും പോലീസിന്റേയും നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. സ്ഫോടക വസ്തുക്കൾ  പാലക്കാട് ഭാഗത്തെ ക്വാറികളിൽ  ഉപയോഗിക്കാനായി കൊണ്ട് വന്നതാണോ എന്ന് സംശയിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം വ്യാപകമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button