Top Stories
ശിവശങ്കറിനെ ഇന്ന് കസ്റ്റംസ് ചോദ്യംചെയ്യും
കൊച്ചി : മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ഇന്ന് കസ്റ്റംസ് ചോദ്യംചെയ്യും. കാക്കനാട് ജില്ലാ ജയിലിലെത്തി രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെ ചോദ്യംചെയ്യാനാണ് അനുമതി. തിങ്കളാഴ്ചത്തെ ചോദ്യംചെയ്യലിനുശേഷം സാമ്പത്തിക കുറ്റകൃത്യ കേസുകൾ പരിഗണിക്കുന്ന കോടതിയിൽ റിപ്പോർട്ട് നൽകും.
ഇ.ഡി. കേസിൽ റിമാൻഡ് പ്രതിയായി ജയിലിലുള്ള ശിവശങ്കറിനെ സ്വർണക്കടത്ത്, ഡോളർക്കടത്ത് കേസുകളിൽ കസ്റ്റംസ് പ്രതിചേർത്തേക്കും. രണ്ടുകേസിലും പ്രതിചേർക്കാൻ അനുമതി ലഭിച്ചാലുടൻ അറസ്റ്റിലേക്ക് കടക്കും. ഇ.ഡി. കേസിൽ ശിവശങ്കറിന് ചൊവ്വാഴ്ച ജാമ്യംലഭിച്ചാലും വീണ്ടും അറസ്റ്റിലാകാനുള്ള സാധ്യതയാണു തെളിയുന്നത്.