News
ഇന്ത്യയിലേക്ക് വന്ന വിമാനം പാകിസ്ഥാനില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി
കറാച്ചി : യാത്രക്കാരന് ഹൃദയസ്തംഭനമുണ്ടായതിനെത്തുടര്‍ന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ട വിമാനം പാകിസ്ഥാനില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി. കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വിമാനം ഇറക്കിയത്.
റിയാദില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് പുറപ്പെട്ട ഗോ എയര്‍ (6658) വിമാനമാണ് കറാച്ചിയില്‍ ഇറക്കിയത്. ഉത്തര്‍പ്രദേശിലെ ബറേലി സ്വദേശിയായ മുഹമ്മദ് നൗഷാദിനാണ് ഹൃദയസ്തംഭനമുണ്ടായത്. മുപ്പതുകാരനായ നൗഷാദിന്റെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് വിമാനം കറാച്ചിയില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തുകയായിരുന്നു. വിമാനത്തില്‍ 179 യാത്രക്കാരുണ്ടായിരുന്നു.