Top Stories
എ.കെ ആന്റണിക്ക് കൊവിഡ്
ന്യൂഡല്‍ഹി : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു.എ.കെ ആന്റണിയുടെ മകന്‍ അനില്‍ കെ ആന്റണിയാണ് ഫേസ്‌ബുക്കിലൂടെ വിവരം പങ്കുവച്ചത്.
കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ആന്റണിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് എ.കെ. ആന്റണി ഉള്‍പ്പടെയുള്ള കുടുംബാംഗങ്ങള്‍ നിരീക്ഷണത്തിലായിരുന്നു.