ഇബ്രാഹിംകുഞ്ഞിനെ ഇന്ന് മെഡിക്കൽ സംഘം പരിശോധിയ്ക്കും
കൊച്ചി : പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ പ്രത്യേക മെഡിക്കല്‍ സംഘം ഇന്ന് പരിശോധിക്കും. എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ട് അനിതയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് ഇബ്രാഹിംകുഞ്ഞിനെ പരിശോധിക്കുക. നാളെ ഡി എം ഒയ്ക്ക് കൈമാറുന്ന റിപ്പോര്‍ട്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ചൊവ്വാഴ്ച പരിഗണിക്കും. മെഡിക്കല്‍ സംഘം നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും വിജിലന്‍സ് സംഘത്തിന്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുക.
ഇബ്രാഹിംകുഞ്ഞിന്റെ ശാരീക-മാനസിക-ആരോഗ്യ പരിധോന നടത്തണമെന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി നിര്‍ദേശിച്ചിരുന്നു. വി.കെ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയും, വിജിലന്‍സിന്റെ കസ്റ്റഡി അപേക്ഷയും ചൊവാഴ്ചയാണ് കോടതി പരിഗണിക്കുക. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് മുമ്പ് റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കൊച്ചി ലേക് ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലാണ് ഇബ്രാഹിംകുഞ്ഞ്.