Top Stories

ഇബ്രാഹിം കുഞ്ഞിന് ജാമ്യമില്ല

കൊച്ചി : പാലാരിവട്ടം പാലം അഴിമതി കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത മുൻ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യപേക്ഷ വിജിലൻസ് കോടതി തള്ളി. ലേക്ക്ഷോർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാൻ വിജിലൻസിന് ഒരു ദിവസത്തെ അനുമതിയും നൽകിയിട്ടുണ്ട്. മൂവാറ്റുപുഴ വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്.  നിലവിൽ രണ്ടാഴ്ചത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ഇബ്രാഹിംകുഞ്ഞുള്ളത്.

നവംബർ 30-ന് രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് 12 വരെയും, മൂന്ന് മണി മുതൽ വൈകീട്ട് അഞ്ച് വരെയുമാണ് വിജിലൻസിന് ലേക് ഷോർ ആശുപത്രിയിൽ വച്ച്‌ ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാൻ അനുമതി നൽകിയത്. മൂന്ന് പേരിൽ കൂടുതൽ ചോദ്യം ചെയ്യൽ സംഘത്തിൽ പാടില്ല. ചോദ്യം ചെയ്യലിന് മുന്നോടിയായിട്ട് അന്വേഷണ ഉദ്യോഗസ്ഥർ കോവിഡ് പരിശോധന നടത്തിയിരിക്കണം. ഒരു മണിക്കൂറിൽ കൂടുതൽ തുടർച്ചയായി ചോദ്യം ചെയ്യരുത്. ഒരോ മണിക്കൂറിനിടയിലും 15 മിനിറ്റ് വിശ്രമം നൽകണം. ചികിത്സ തടസ്സപ്പെടുത്തരുത്. കോടതി ഉത്തരവ് ആശുപത്രി അധികൃതരെ കാണിച്ച് ബോധ്യപ്പെടുത്തണം. ശാരീരികമായോ മാനസികമായോ ചോദ്യം ചെയ്യുന്നതിനിടെ പീഡിപ്പിക്കരുത്. തുടങ്ങിയ നിബന്ധനകളാണ് വിജിലൻസിന് മുന്നിൽ കോടതി വെച്ചിട്ടുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button