Cinema

‘എന്റെ മാവും പൂക്കും’ ചിത്രീകരണം തുടങ്ങി

ക്കനയ്ക്ക് ശേഷം റഹീം ഖാദർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘എന്റെ മാവും പൂക്കും’ എന്ന ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങി. എസ്.ആർ.എസ് ക്രിയേഷൻസിന്റെ ബാനറിൽ എസ് ആർ സിദ്ധിഖും സലീം എലവും കുടിയാണ് ചിത്രത്തിന്റെ നിർമ്മാണം.

തെന്നിന്ത്യൻ നടി സിമർ സിങ്ങാണ് ചിത്രത്തിന്റെ നായിക. അഖിൽപ്രഭാകർ , നവാസ് വള്ളിക്കുന്ന്, ഭീമൻ രഘു, ശിവജി ഗുരുവായൂർ , ശ്രീജിത്ത് സത്യരാജ്, സാലൂ കൂറ്റനാട്, ചേലമറ്റം ഖാദർ, മീനാക്ഷി മധു രാഘവ്, സീമാ ജി നായർ , ആര്യദേവി, കലാമണ്ഡലം തീർത്ഥ എന്നിവരാണ് മറ്റ് താരങ്ങൾ.

ഛായാഗ്രഹണം ടി ഷമീർ മുഹമ്മദ്, എഡിറ്റിംഗ് മെന്റോസ് ആന്റണി, ഗാനരചന ശിവദാസ് തത്തംപ്പിള്ളി, സംഗീതം ജോർജ് നിർമ്മൽ , ആലാപനം വിജയ് യേശുദാസ് , ശ്വേതാ മോഹൻ , പശ്ചാത്തലസംഗീതം പി ആർ ഓ – അജയ് തുണ്ടത്തിൽ. എറണാകുളത്തും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button